ആരോഗ്യത്തിന് ഏറെ ആവശ്യമായ വിറ്റമിനുകളിൽ ഒന്നാണ് വിറ്റമിൻ-ഡി (Vitamin D).
നമ്മുടെ ശരീരത്തിന്‍റെ കൃത്യമായ പ്രവര്‍ത്തനത്തിന് വിറ്റമിന്‍ ഡി ഏറെ അനിവാര്യമാണ്. ഇതിന്‍റെ കുറവ് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.
നാം കഴിയ്ക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളിലെ കാത്സ്യം ശരിയായി ആഗിരണം ചെയ്യുന്നതിന് നമ്മുടെ ശരിരത്തില്‍ വിറ്റമിന്‍ ഡി ആവശ്യമാണ്.
എല്ലുകള്‍ക്കും പല്ലുകള്‍ക്കും ആരോഗ്യം നല്‍കുന്നതിന് കാല്‍ത്സ്യം ആവശ്യമാണ്.
വിറ്റാമിന്‍ ഡിയുടെ ഏറ്റവും പ്രധാന ഉറവിടമാണ് സൂര്യപ്രകാശം. സൂര്യപ്രകാശം കൂടാതെ വിറ്റാമിന്‍ ഡി ലഭിക്കുന്ന നിരവധി ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഉണ്ട്.
വെള്ളം വെയിലത്ത് വെച്ച് അത് കുടിച്ചാല്‍ വിറ്റമിന്‍ ഡി വര്‍ദ്ധിക്കും. ഇവയില്‍ ആന്‍റി ഫംഗല്‍, ആന്‍റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ഉണ്ട്. 6 - 8 മണിക്കൂര്‍ നേരം വെള്ളം വെയിലത്ത് വയ്ക്കണം.
പശുവിന്‍ പാല്‍, ബദാം പാല്‍, പാല്‍ ഉല്‍പന്നങ്ങള്‍ എന്നിവ വിറ്റമിന്‍ ഡിയുടെ ഒരു കലവറയാണ്. ഇത് കാല്‍സ്യത്തിന്‍റെ കുറവും പരിഹരിക്കുന്നു.
വിറ്റമിന്‍ ഡിയാല്‍ സമ്പന്നമാണ് മുട്ടയുടെ മഞ്ഞക്കരു. ഇത് കുട്ടികള്‍ക്കായാലും മുതിര്‍ന്നവര്‍ക്കായാലും നല്‍കുന്നത് ആരോഗ്യത്തിന് നല്ലതാണ്.
കൂണ്‍ വിറ്റമിന്‍ ഡി ശരീരത്തില്‍ എത്താന്‍ സഹായിക്കും. കൂണ്‍ വെയില്‍ കൊള്ളിച്ച് പാചകം ചെയ്യുന്നത് വിറ്റമിന്‍ ഡിയുടെ അളവ് കൂട്ടാന്‍ സഹായിക്കുന്നു.
ഒമേഗ- 3 ഫാറ്റി ആസിഡ്, കാല്‍സ്യം വിറ്റമിന്‍ ഡി എന്നിവയാല്‍ സമ്പന്നമാണ് മത്തി.