ശരീരത്തിന് ഗുണം ചെയ്യുന്ന നിരവധി പോഷകങ്ങൾ അടങ്ങിയിട്ടുള്ള പച്ചക്കറിയാണ് ക്യാരറ്റ്, ദിവസവും 1 കാരറ്റ് കഴിച്ചാൽ ഗുണങ്ങളും പലതാണ്
ക്യാരറ്റിൽ അടങ്ങിയിരിക്കുന്ന ആൻറി ഓക്സിഡൻ്റുകളായ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ കണ്ണുകൾക്ക് വളരെ ഗുണം ചെയ്യും.
ക്യാരറ്റിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് രക്തത്തിലെ പഞ്ചസാരയ്ക്കും ഇൻസുലിനും വളരെ നല്ലതാണ്
88 ശതമാനം വരെ ജലാംശമാണ് ക്യാരറ്റിൻറെ പ്രത്യേകത. ഇതിൽ ഫൈബറും റഫേജും അടങ്ങിയിട്ടുണ്ട്. ഇക്കാരണത്താൽ, ഭാരം കൂടുമെന്ന പേടിയും വേണ്ട
നിങ്ങൾക്ക് രക്ത സമ്മർദ്ദം കൂടുതലാണെങ്കിൽ ദിവസവും 1 കാരറ്റ് കഴിക്കാം. ക്യാരറ്റിലെ പൊട്ടാസ്യം നിങ്ങളുടെ ബിപി സന്തുലിതമാക്കാൻ സഹായിക്കും