മനുഷ്യന് ഏറ്റവും അനിവാര്യമായ ഒന്നാണ് ഉറക്കം. ഇന്ന് പലരിലും കണ്ടുവരുന്ന ഒരു അവസ്ഥയാണ് ഉറക്കക്കുറവ് അല്ലെങ്കിൽ ഉറക്കമില്ലായ്മ.
ഉറക്കമില്ലായ്മ പരിഹരിക്കുന്നതിന് ഭക്ഷണങ്ങളും പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അങ്ങനെ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ പരിചയപ്പെടാം.
നല്ല ഉറക്കം ലഭിക്കുന്നതിന് ശരീരത്തിൽ മഗ്നീഷ്യം ആവശ്യമാണ്. ഇത് നല്ല രീതിയിൽ അടങ്ങിയിരിക്കുന്ന ബദാം കഴിക്കുന്നത് ഉറക്കം കിട്ടുന്നതിന് സഹായിക്കുന്നു.
ധാരാളം വിറ്റാമിൻസും മിനറൽസും ആൻ്റി ഓക്സിഡൻ്റുകളും അടങ്ങിയിരിക്കുന്ന കിവി കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുന്നു.
പൊട്ടാസിയം മഗ്നീഷ്യം എന്നിവ ധാരാളമുള്ള നേന്ത്രപ്പഴം കഴിക്കുന്നതിലൂടെ നമ്മൾക്ക് നല്ല ഉറക്കം ലഭിക്കുന്നു.
ട്രിപ്റ്റോഫാനിനെ തലച്ചോറിലേക്ക് എത്തിക്കാൻ സഹായിക്കുന്ന കാത്സ്യം അടങ്ങിയ ഒരു ഗ്ലാസ് ചെറുചൂട് പാൽ രാത്രി കുടിക്കുന്നത് നല്ല ഉറക്കത്തിന് സഹായിക്കുന്നു
മെലറ്റോണിൻ അടങ്ങിയ വാൽനട്ട് കഴിക്കുന്നത് ഉറക്കില്ലായ്മ പരിഹരിക്കുന്നതിന് സഹായിക്കുന്നു.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. സീ മലയാളം ന്യൂസ് അത് സ്ഥിരീകരിക്കുന്നില്ല