Uric Acid

യൂറിക് ആസിഡ് കൂടുന്നുണ്ടോ? ഈ പാനീയങ്ങൾ ട്രൈ ചെയ്യൂ....

Zee Malayalam News Desk
Nov 14,2024
';

യൂറിക് ആസിഡ്

യൂറിക് ആസിഡിന്റെ അളവ് കൂടുന്നത് നല്ലതല്ല. യൂറിക് ആസിഡിന്റെ തോത് കൂടുമ്പോൾ അത് സന്ധിവേദനയ്ക്കും മറ്റ് പല ആരോ​ഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. യൂറിക് ആസിഡ് അളവ് കുറയ്ക്കാൻ സഹായിക്കുന്ന ചില പാനീയങ്ങളെ പരിചയപ്പെട്ടാലോ....

';

നാരങ്ങ വെള്ളം

നാരങ്ങയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിരിക്കുന്നു. അതിനാൽ തന്നെ നാരങ്ങാ നീര് ഇളം ചൂടുവെള്ളത്തില്‍ ചേര്‍ത്ത് കുടിക്കുന്നത് യൂറിക് ആസിഡിന്‍റെ അളവ് കുറയ്ക്കാന്‍ സഹായിക്കും.

';

ആപ്പിൾ സിഡർ വിന​ഗർ

ആപ്പിള്‍ സി‍ഡര്‍ വിനഗറില്‍ അടങ്ങിയിരിക്കുന്ന മാലിക് ആസിഡ് യൂറിക് ആസിഡിനെ വിഘടിപ്പിച്ച് ഇവയെ ശരീരത്തില്‍ നിന്ന് പുറംന്തള്ളാന്‍ സഹായിക്കുന്നു.

';

മഞ്ഞൾ ചായ

മഞ്ഞളിൽ കുർക്കുമീൻ അടങ്ങിയിട്ടുണ്ട്. ഇവയുടെ ആന്റി ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ യൂറിക് ആസിഡിന്റെ തോത് കുറയ്ക്കാൻ സഹായിക്കും.

';

ഇഞ്ചി ചായ

ഇവയിലെ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ ഉത്തമമാണ്. അതിനാൽ തന്നെ ഇഞ്ചി ചായ ഡയറ്റിൽ ഉൾപ്പെടുത്താം.

';

തേങ്ങാ വെള്ളം

ഇളനീരിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. രാവിലെ ഇളനീര് കുടിക്കുന്നത് യൂറിക് ആസിഡിന്റെ തോത് കുറയ്ക്കുന്നു.

';

ചെറി ജ്യൂസ്

ചെറി പഴങ്ങളില്‍ ആന്‍റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെ യൂറിക് ആസിഡിനെ കുറയ്ക്കാന്‍ സഹായിക്കും.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story