ശരീരഭാരം കുറയ്ക്കുക എളുപ്പമല്ല, ശരിയായ ഭക്ഷണക്രമം, ചിട്ടയായ വ്യായാമംന്‍ നല്ല ഉറക്കം എന്നിവ അമിത ശരീര ഭാരം കുറയ്ക്കാന്‍ ആവശ്യമാണ്.
ധാരാളം വെള്ളം കുടിയ്ക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിയ്ക്കും.
വേണ്ടത്ര വെള്ളം കുടിക്കുന്നത് നിങ്ങളുടെ മെറ്റബോളിസത്തെ വർദ്ധിപ്പിക്കുകയും വിശപ്പ് നിയന്ത്രിയ്ക്കുകയും ചെയ്യും. ഇത് ക്രമേണ ശരീരഭാരം കുറയ്ക്കാന്‍ സഹായകമാവും
ശരീരഭാരം കുറച്ചതിനു ശേഷവും ശരീരഭാരം വർദ്ധിക്കാതെ നിലനിർത്തുവാൻ നല്ല അളവിൽ വെള്ളം കുടിക്കേണ്ടത് ആവശ്യമാണ്.
പ്രതിദിനം എട്ട് ഗ്ലാസ് വെള്ളം (ഏകദേശം 2 ലിറ്റർ) കുടിയ്ക്കണം. ഓരോ വ്യക്തിയ്ക്കും ഇത് വ്യത്യാസപ്പെടാം.
ശരീരഭാരം കുറയ്ക്കാൻ ഇളം ചൂടുള്ള വെള്ളം കുടിയ്ക്കുന്നതാണ് ഉത്തമം. ഇത് നമ്മുടെ ദഹന വ്യവസ്ഥയെ കൂടുതല്‍ ശക്തമാക്കും.