പ്രതിദിനം എട്ട് ഗ്ലാസ് വെള്ളം (ഏകദേശം 2 ലിറ്റർ) കുടിയ്ക്കണം. പതിവായി ജിമ്മിൽ പോകുന്നവര്‍ കൂടുതല്‍ വെള്ളം കുടിയ്ക്കണം.
ഭക്ഷണം കഴിയ്ക്കുന്നതിന് മുന്‍പ് വെള്ളം കുടിയ്ക്കുന്നത് കലോറി കുറയ്ക്കാൻ സഹായിക്കും. അത് വിശപ്പ് നിയന്ത്രിക്കുകയും അധികം ഭക്ഷണം കഴിക്കുന്നതിൽ നിന്ന് നിങ്ങളെ പിന്തിരിപ്പിക്കുകയും ചെയ്യും.
വേണ്ടത്ര അളവിൽ വെള്ളം കുടിക്കുന്നത് നിങ്ങളുടെ മെറ്റബോളിസത്തെ വർദ്ധിപ്പിക്കുകയും വിശപ്പ് നിയന്ത്രിയ്ക്കുകയും ചെയ്യും.
ചിട്ടയായ ജീവിതക്രമങ്ങള്ക്കൊപ്പം ധാരാളം വെളളം കുടിയ്ക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിയ്ക്കും.
നല്ല ആരോഗ്യത്തിന് ധാരാളം വെള്ളം കുടിയ്ക്കണം. ചർമ്മത്തിൽ ഈർപ്പം നിലനിർത്തുക, ശരീരത്തിൽ നിന്ന് വിഷവസ്തുക്കൾ പുറന്തള്ളുക, പെട്ടെന്ന് ഊര്‍ജ്ജം നല്‍കുക തുടങ്ങി നിരവധി ഗുണങ്ങള്‍ വെള്ളം നല്കുന്നു.
ധാരാളം വെള്ളം കുടിയ്ക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിയ്ക്കും.
ശരീരഭാരം കുറയ്ക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല, ശരിയായ ഭക്ഷണക്രമം, ചിട്ടയായ വ്യായാമം നല്ല ഉറക്കം തുടങ്ങി നിരവധി കാര്യങ്ങള്‍ ശരീര ഭാരം കുറയ്ക്കാന്‍ ആവശ്യമാണ്.