വിറ്റാമിൻ ബി 12 ന്റെ കുറവ് നാഡീവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും. ഇത് നമ്മുടെ മാനസിക നിലയെ മോശമായ ബാധിക്കുന്നു.
ശരീരത്തിലെ കോശങ്ങളുടെ പ്രവർത്തനത്തിന് വിറ്റാമിൻ ബി 12 അത്യാവശ്യമാണ്. ഇതിന്റെ കുറവ് സാധാരണ ചുവന്ന രക്താണുക്കളുടെ ഉത്പാദനം കുറയ്ക്കും. ഇത് ഓക്സിജന്റെ ഒഴുക്കിനെ ബാധിക്കും. ഇത് നിങ്ങൾക്ക് ബലഹീനതയും ക്ഷീണവും ഉണ്ടാക്കും.
ഇവ കൈകളിലും കാലുകളിലും മരവിപ്പ് അല്ലെങ്കിൽ അവിടിവിടങ്ങളിലായി വേദനയോ ഇക്കിളിയോ ഉണ്ടാക്കാം.
വിറ്റാമിൻ ബി 12 ന്റെ കുറവിന്റെ ആദ്യ ലക്ഷണങ്ങൾ സാധാരണമായ പ്രശ്നങ്ങൾ ആണെങ്കിലും അവ അവഗണിക്കുന്നതിലൂടെ നിങ്ങൾക്ക് വലിയ തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ആണ് ഉണ്ടാക്കുക. വിറ്റാമിൻ ബി 12 കുറവ് നാഡീവ്യവസ്ഥയ്ക്ക് സ്ഥിരമായ കേടുപാടുകൾ വരുത്തും.
വിറ്റാമിൻ ബി 12 ന്റെ കുറവ് ദഹനനാളത്തെ ബാധിക്കും. ഇത് വയറിളക്കം, ഓക്കാനം, മലബന്ധം, വയറുവേദന, ഗ്യാസ്, വിശപ്പില്ലായ്മ, ശരീരഭാരം കുറയ്ക്കൽ തുടങ്ങിയ ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകും.
വിറ്റാമിൻ ബി 12 ന്റെ കുറവ് നാവിൽ വേദനയും വീക്കവും ഉണ്ടാക്കും. ഇത് ബി 12 ന്റെ കുറവ് മൂലമാകാം.
ബി 12 ന്റെ കുറവുമൂലം കാഴ്ച വൈകല്യങ്ങളും ഒപ്റ്റിക് നാഡി തകരാറുകളും ഉണ്ടാകാം