Immunisty Booster Drinks

ശൈത്യകാലത്ത് രോഗപ്രതിരോധശേഷി കൂട്ടാൻ ഈ ഏഴ് പാനീയങ്ങൾ ഉത്തമം..!

Ajitha Kumari
Dec 17,2023
';

Immunity Power

തണുപ്പുകാലത്ത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ നമ്മെ പിന്തുടരാം അല്ലെ. രോഗ പ്രതിരോധശേഷി കുറഞ്ഞവരിലാണ് പെട്ടെന്ന് രോഗങ്ങള്‍ വരുന്നത് എന്നത് നമുക്കറിയാവുന്ന കാര്യമാണല്ലോ.

';

പ്രതിരോധശേഷി

അതുകൊണ്ടുതന്നെ കാലാവസ്ഥ മാറുന്നതനുസരിച്ച് പ്രതിരോധശേഷി കൂട്ടേണ്ടത് അത്യാവശ്യമാണ്. രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കേണ്ടത് നല്ല ഭക്ഷണത്തിലൂടെയാണ്.

';

രോഗ പ്രതിരോധശേഷി കൂട്ടാന്‍

ഇത്തരത്തില്‍ രോഗ പ്രതിരോധശേഷി കൂട്ടാന്‍ വേണ്ടി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ കുറിച്ച് അറിയാം...

';

മഞ്ഞള്‍ പാല്‍

മഞ്ഞള്‍ പാല്‍ പ്രതിരോധശേഷി മെച്ചപ്പെടുത്താനും ബാക്ടീരിയല്‍, വൈറല്‍ അണുബാധകളെ പ്രതിരോധിക്കുന്നതിനുമെല്ലാം നല്ലതാണ്

';

ഇഞ്ചി ചായ

ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ജിഞ്ചറോള്‍ രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.

';

തുളസി ചായ

ആന്റിമൈക്രോബിയൽ ഗുണങ്ങൾ അടങ്ങിയ തുളസി ചായയും രോഗ പ്രതിരോധശേഷി കൂട്ടും.

';

ഗ്രീന്‍ ടീ

ആന്‍റി ഓക്സിഡന്‍റുകളും മറ്റും അടങ്ങിയ ഗ്രീന്‍ ടീ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

';

നാരങ്ങാ വെള്ളം

വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഇവ ഡയറ്റില്‍ ഉള്‍‌പ്പെടുത്തുന്നതും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

';

ഉലുവ

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഉലുവ കുതിര്‍ത്ത് വച്ച വെള്ളം കുടിക്കുന്നതും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

';

പാലില്‍ കറുവപ്പട്ട

പാലിൽ കറുവപ്പട്ട പൊടിച്ച് ചേര്‍ത്ത പാനീയം കുടിക്കുന്നതും രോഗ പ്രതിരോധശേഷിക്ക് നല്ലതാണ്. ഇവയിലെ ആന്‍റി ഓക്സിഡന്‍റുകളാണ് ഇതിന് സഹായിക്കുന്നത്.

';

VIEW ALL

Read Next Story