Aloe Vera

പൊണ്ണത്തടി മാറ്റാൻ കറ്റാർവാഴ ജ്യൂസ് ബെസ്റ്റാ...

Oct 03,2023
';

പൊണ്ണത്തടി

ശരീര വണ്ണം കൂടുന്നതനുസരിച്ച് ധാരാളം പരിഹാസങ്ങളും കേള്‍ക്കേണ്ടി വരും അല്ലെ? എന്നാൽ ഇനി വിഷമിക്കണ്ട... പൊണ്ണത്തടിയും ഭാരവുമൊക്കെ വേഗം കുറയ്ക്കാൻ കറ്റാര്‍വാഴ ജ്യൂസ് ശീലമാക്കൂ...

';

കറ്റാർവാഴ പൾപ്പ്

കറ്റാര്‍വാഴ ചെടിയിലുള്ള പള്‍പ്പില്‍ നിന്നാണ് ഈ ജ്യൂസ് ഉണ്ടാക്കുന്നത്. ഇതില്‍ പ്രിസര്‍വേറ്റീവുകള്‍ ചേര്‍ക്കരുത് അതുപോലെ മധുരവും. പ്രകൃതിദത്തമായ മധുരം ഉപയോഗിക്കുന്നതിൽ തെറ്റില്ല. ഇത് നമ്മുടെ ഭാരം വേഗത്തില്‍ കുറയ്ക്കാൻ സഹായിക്കും. ഭാരം കുറയ്ക്കുന്നതിന് മാത്രമല്ല, മറ്റ് പല ആരോഗ്യകരമായ കാര്യങ്ങള്‍ക്കും കറ്റാര്‍വാഴ ജ്യൂസ് ഉപയോഗിക്കാം.

';

കറ്റാർ വാഴ ജ്യൂസ്

കറ്റാര്‍വാഴ ജ്യൂസിൽ നിരവധി ഗുണങ്ങളാണ് ഉള്ളത്. ഈ ജ്യൂസ് കൊണ്ട് വേഗത്തില്‍ ദഹനം സാധ്യമാക്കാന്‍ സാധിക്കും. ഇതിലൂടെ ശരീരത്തിന് ആവശ്യമായ ഭാരത്തെ നിലനിര്‍ത്താന്‍ സഹായിക്കും. നല്ല ദഹനമുണ്ടെങ്കില്‍ മാത്രമേ നമുക്ക് ഭാരം വേഗത്തില്‍ കുറയ്ക്കാന്‍ സാധിക്കൂ.

';

കലോറി

അലോവേറയിൽ ലാക്‌സേറ്റീവ് ഇഫക്ടറുകളുണ്ട് ഇതിലൂടെ വര്‍ധിച്ച ഭാരം തനിയെ കുറഞ്ഞ് തുടങ്ങും. ശരീരത്തിലെ കലോറികളെ കുറയ്ക്കാനും കറ്റാര്‍വാഴ ജ്യൂസ് ബെസ്റ്റാണ്. അലോവേറ ജ്യൂസില്‍ കലോറികള്‍ വളരെ കുറവാണ്. ഇവ സ്മൂത്തിയായും കഴിക്കാം. ശരീരത്തില്‍ അമിത അളവിലുള്ള ഉപ്പും വെള്ളവും ഇവ കഴിക്കുന്നതിലൂടെ പൂര്‍ണമായും നീക്കം ചെയ്യാന്‍ കഴിയും.

';

ശരീര പോഷണം

ശരീര പോഷണം ഭാരം കുറയ്ക്കുന്നതിലെ നിര്‍ണായക പ്രക്രിയയാണ്. കറ്റാര്‍വാഴയില്‍ ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ ബി ഉണ്ട്. ഇവ നമ്മുടെ ശരീരപോഷണത്തെ വേഗത്തിലാക്കും. അതുവഴി കൃത്യമായ അളവില്‍ ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കും. ഭാരം കുറയ്ക്കുന്നത് വിറ്റാമിന്‍ ബിയാണ്. ഇവ നമ്മുടെ ശരീരത്തിലെ കൊഴുപ്പിനെ ഊര്‍ജമാക്കി മാറ്റും. ഇതിൽ കഫീനുമുണ്ട് ഇതും കൊഴുപ്പിനെയും, കലോറികളെയും കുറയ്ക്കാന്‍ സഹായിക്കും.

';

രാവിലെ എഴുന്നേറ്റ ഉടന്‍ കുടിക്കുക

കറ്റാര്‍വാഴ ജ്യൂസ് രാവിലെ എഴുന്നേറ്റ ഉടന്‍ കുടിക്കുന്നതാണ് നല്ലത്. അത് കൂടുതല്‍ വേഗത്തില്‍ ഭാരം കുറയ്ക്കാന്‍ സഹായിക്കും. നമ്മുടെ വിശപ്പിനെ നിയന്ത്രിക്കാനും ഇതിന് കഴിയും. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിച്ച് നിര്‍ത്താന്‍ ഇതിലൂടെ സാധിക്കും. അതുവഴി നമ്മുടെ വയര്‍ ദീര്‍ഘനേരം നിറഞ്ഞിരിക്കാന്‍ സഹായിക്കും. അതുവഴി അമിതമായി ഭക്ഷണം കഴിക്കുന്നതും നിയന്ത്രിക്കാം. കലോറി ശരീരത്തിലെത്തുന്നതും അതുവഴി കുറയും. ഇതെല്ലാം ഭാരം കുറയ്ക്കാനായി സഹായിക്കും.

';

VIEW ALL

Read Next Story