ഈ ടിപ്‌സ് ട്രൈ ചെയ്യൂ.. അടച്ചുവച്ചിരിക്കുന്ന പയറുവർഗങ്ങൾ കേടാകില്ല
ചില സാധനങ്ങൾ ആളുകൾ വളരെക്കാലത്തേക്ക് സൂക്ഷിച്ചു വയ്ക്കാറുണ്ട്. അതിലൊന്ന് പയറുവർഗങ്ങളാണ്. ഇത് പൊതുവെ ഒരു മാസത്തേക്ക് ശേഖരിച്ചു വയ്ക്കും.
പലരും ഇത്തരം പയറുവർഗ്ഗങ്ങൾ സൂക്ഷിക്കുകയും എന്നാൽ അവയിൽ പ്രാണികൾ കയറുകയും ചെയ്യാറുണ്ട്.
എന്തൊക്കെ ചെയ്തിട്ടും ഇതിൽ നിന്നും രക്ഷയില്ലെങ്കിൽ ഈ ടിപ്സ് ഉപയോഗിച്ചോളൂ പ്രാണികൾ പറപറക്കും...
പലരും പയറുവർഗ്ഗങ്ങൾ ഒരു മാസത്തേക്ക് സൂക്ഷിച്ചു വച്ച പയറ് ടിന്നിൽ പ്രാണികൾ കേറി ബുദ്ധിമുട്ടിപ്പിക്കുന്നുണ്ടോ? എന്നാൽ വെളുത്തുള്ളി അല്ലി ആ ടിന്നിൽ സൂക്ഷിക്കുക പ്രാണികളെ തുരത്തും.
എല്ലാവരുടെയും വീട്ടിൽ കാണുന്ന ഒന്നാണ് ഗ്രാമ്പൂ. ഇത് പയറ് സൂക്ഷിക്കുന്ന ടിന്നിൽ ഇട്ടുവയ്ക്കുന്നത് പ്രാണികളെ തുരത്താൻ നല്ലതാ
ബോക്സിൽ പയറുവർഗ്ഗങ്ങൾ ഇടുന്നതിനുമുമ്പ് നിങ്ങൾ അതിനെ നന്നായി ഉണക്കണം ശേഷം അൽപം കടുകെണ്ണ കൂടി മിക്സ് ചെയ്താൽ ഇതിൽ പ്രാണികൾ വരില്ല
വേപ്പില പയറുവർഗ്ഗങ്ങളുടെ പെട്ടിയിൽ ഇട്ടാലും കീടബാധയുണ്ടാകില്ല. ഈർപ്പം കാരണമാണ് പലപ്പോഴും പയറിൽ പ്രാണികൾ കയറുന്നത്.
വയണയില ഇത്തരം ടിന്നുകളിൽ സൂക്ഷിക്കുന്നതിലൂടെ പ്രാണികൾ വരില്ല. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ പയർവർഗ്ഗങ്ങൾ മാസങ്ങളോളം കേടാകാതിരിക്കും.