Get Rid Of Chapped Lips

മഞ്ഞുകാലത്ത് ചുണ്ടുകളുടെ സംരക്ഷണത്തിന് ഈ പൊടിക്കൈകള്‍ ശീലിച്ചോളൂ...

Ajitha Kumari
Dec 18,2023
';

ചുണ്ടുകള്‍ വരണ്ടുപൊട്ടുന്നത്

മഞ്ഞുകാലത്ത് ചുണ്ടുകള്‍ വരണ്ടുപൊട്ടുന്നത് സ്വാഭാവികം. കാരണം ചുണ്ടിലെ ചര്‍മ്മം മറ്റ് ചര്‍മ്മത്തെക്കാള്‍ നേര്‍ത്തതാണ്. അതിനാല്‍ ചുണ്ടുകളുടെ സംരക്ഷണം വളരെ പ്രധാനമാണ്.

';

പൊടിക്കൈകള്‍

ചുണ്ടിന്‍റെ സ്വാഭാവിക ഭംഗി നിലനിര്‍ത്താന്‍ അടുക്കളയില്‍ തന്നെ ചില പൊടിക്കൈകളുണ്ട്. അത് എന്തൊക്കെയെന്ന് അറിയാം...

';

നെയ്യ്

ചുണ്ടില്‍ ദിവസവും നെയ്യ് പുരട്ടി മസാജ് ചെയ്യുന്നത് ചുണ്ടിന്റെ വരൾച്ച മാറാന്‍ സഹായിക്കും.

';

വെളിച്ചെണ്ണ

വെളിച്ചെണ്ണ ചുണ്ടില്‍ പുരട്ടി മസാജ് ചെയ്യുന്നത് ചുണ്ടുകളുടെ വരൾച്ച മാറാന്‍ ഗുണം ചെയ്യും.

';

ഷിയ ബട്ടര്‍

ഷിയ ബട്ടറില്‍ ധാരാളം ആന്‍റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ ചുണ്ടുകളുടെ വരൾച്ച മാറാന്‍ സഹായിക്കും.

';

തേൻ

പ്രകൃതിദത്തമായ മോയിസ്ചറൈസര്‍ ആണ് തേൻ. അതിനാല്‍ ചുണ്ട് വരണ്ടുപൊട്ടുന്നത് തടയാന്‍ തേന്‍ സഹായിക്കും. ഇതിനായി തേന്‍ നേരിട്ട് ചുണ്ടില്‍ തേച്ച് മസാജ് ചെയ്യാം.

';

പഞ്ചസാര

ഇതും നല്ലൊരു സ്ക്രബറാണ്. ഇതിനായി ഒരു സ്പൂൺ പഞ്ചസാരയെടുത്ത് അതിൽ മൂന്നോ നാലോ തുള്ളി ഒലീവ് ഓയിലൊഴിച്ച് അരസ്പൂൺ തേനും ചേർത്ത് ചുണ്ടിൽ പുരട്ടാം. ശേഷം വിരലുകൾ കൊണ്ട് ചുണ്ടിൽ മൃദുവായി ഉരസുക. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം.

';

റോസ് വാട്ടർ

ദിവസവും ചുണ്ടിൽ റോസ് വാട്ടർ പുരട്ടുന്നത് വരൾച്ച അകറ്റാൻ സഹായിക്കും.

';

VIEW ALL

Read Next Story