Morning Diet

വെറും വയറ്റില്‍ ഈ ഭക്ഷണങ്ങള്‍ അരുത്

Ajitha Kumari
Dec 02,2023
';

ദഹന പ്രശ്നങ്ങൾ

രാവിലെ വെറുംവയറ്റില്‍ ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് ദഹന പ്രശ്നങ്ങൾ ഉണ്ടാക്കും. അത്തരത്തില്‍ വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളെ കുറിച്ച് നമുക്കറിയാം...

';

കോഫി

ആദ്യം ഒഴിവാക്കേണ്ടത് കോഫിയാണ്. രാവിലെ വെറും വയറ്റില്‍ കോഫി കുടിക്കുന്നത് ചിലരുടെ ശീലമാണ്. വെറും വയറ്റില്‍ കോഫി കുടിക്കുന്നത് ആമാശയത്തിലെ ആസിഡ് ഉൽപാദനത്തെ ഉത്തേജിപ്പിക്കും. ഇത് ദഹന പ്രശ്നങ്ങള്‍ക്ക് കാരണമാകും.

';

എണ്ണയില്‍ വറുത്ത ഭക്ഷണങ്ങള്‍

എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ രാവിലെ കഴിക്കുന്നത് ദഹനക്കേടിന് കാരണമാകും.

';

സിട്രസ് പഴങ്ങൾ

വെറും വയറ്റില്‍ സിട്രസ് പഴങ്ങൾ കഴിക്കുന്നത് നല്ലതല്ല. ചില സിട്രസ് പഴങ്ങൾ അസിഡിറ്റിക്ക് കാരണമാകും.

';

നേന്ത്രപ്പഴം

വെറും വയറ്റില്‍ നേന്ത്രപ്പഴം കഴിക്കുന്നതും നല്ലതല്ല. നേന്ത്രപ്പഴത്തില്‍ ഉയര്‍ന്ന നിലയില്‍ അടങ്ങിയിരിക്കുന്ന സ്വാഭാവിക ഷുഗര്‍ ശരീരത്തിന് പെട്ടെന്ന് ഊര്‍ജം നല്‍കുമെങ്കിലും മറ്റ് ഭക്ഷണങ്ങള്‍ കഴിക്കാത്തതു മൂലം ധാതുക്കളുടെ അഭാവം ഉണ്ടാകും.

';

തൈര്

അടുത്തത് തൈരാണ്. പ്രോബയോട്ടിക് ഭക്ഷണം ആണെങ്കിലും രാവിലെ വെറും വയറ്റില്‍ തൈര് കഴിക്കുന്നത് ഉത്തമമല്ല. വെറും വയറ്റില്‍ കഴിക്കുമ്പോള്‍ തൈരിലെ ലാക്ടിക് ആസിഡ് മൂലം അസിഡിറ്റിയും ദഹന പ്രശ്നങ്ങളും ഉണ്ടാക്കിയേക്കും.

';

മധുരമുള്ള-എരുവേറിയ ഭക്ഷണങ്ങൾ

മധുരമുള്ള ഭക്ഷണങ്ങളും എരുവേറിയ ഭക്ഷണങ്ങളും രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് നന്നല്ല. ഇത് നിങ്ങളുടെ ഊര്‍ജം കുറയ്ക്കുകയും വിശപ്പ് കൂട്ടുകയും ചെയ്യും. ദഹനക്കേടിനും കാരണമാകും.

';

തക്കാളി

തക്കാളിയും ഇതിൽ ഉള്‍പ്പെടും. തക്കാളിയില്‍ ഉള്ള ടാനിക് ആസിഡ് വയറില്‍ അസ്വസ്ഥതയുണ്ടാക്കാന്‍ സാധ്യത ഏറെയാണ്.

';

VIEW ALL

Read Next Story