മുഖക്കുരുവും കരിവാളിപ്പും മാറാൻ ഡ്രാഗൺഫ്രൂട്ട് കിടുവാണ്!
കാണാൻ വ്യത്യസ്തമാകുന്നത് പോലെ തന്നെ ഡ്രാഗൺ ഫ്രൂട്ട് കഴിക്കാനും രുചികരമാണ്. പോഷകപ്രദമായ ഡ്രാഗൺ ഫ്രൂട്ട് കഴിക്കുന്നത് ആരോഗ്യത്തിന് മാത്രമല്ല നമ്മുടെ ചർമ്മത്തിനും ഏറെ ഗുണകരമാണെന്ന് എത്ര പേർക്കറിയാം.
ശരിക്കും നിങ്ങളുടെ ചർമ്മത്തിൽ ഡ്രാഗൺ ഫ്രൂട്ട് അത്ഭുതം തീർക്കും. അത് എങ്ങനെ? അറിയാം
ഡ്രാഗൺ ഫ്രൂട്ടിൽ പ്രകൃതിദത്തമായ പഞ്ചസാരയും ജലാംശം നൽകുന്ന സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യാൻ സഹായിക്കും ഒപ്പം ചർമ്മത്തെ മൃദുലമാക്കും.
ഡ്രാഗൺ ഫ്രൂട്ടിൽ വിറ്റാമിൻ സി പോലുള്ള ആന്റിഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കും. ഇത് വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളെ മാറ്റി യുവത്വം നിലനിർത്താൻ സഹായിക്കും.
ഡ്രാഗൺ ഫ്രൂട്ടിലെ വിറ്റാമിൻ സിയുടെ കണ്ടന്റ് കറുത്ത പാടുകളും ചർമ്മത്തിന്റെ കറുത്ത ടോണും കുറയ്ക്കുന്നതിലൂടെ തിളക്കമുള്ള നിറം നൽകും.. ആൻറി-ഇൻഫ്ലമേറ്ററി: ഡ്രാഗൺ ഫ്രൂട്ടിൽ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് ഏറെ ഗുണകരമാണ്. സെൻസിറ്റീവ് ചർമ്മമുള്ളവർക്ക് ഇത് പ്രത്യേകിച്ചും ഗുണം ചെയ്യും.
ഡ്രാഗൺ ഫ്രൂട്ട് അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്നങ്ങളോ മാസ്‌കുകളോ ഉപയോഗിക്കുന്നത് നിങ്ങളുടെ ചർമ്മത്തിന് സ്വാഭാവികമായ തിളക്കം നൽകുകയും നിങ്ങളുടെ മുഖത്തിന്റെ തിളക്കം വർദ്ധിപ്പിക്കുകയും ചെയ്യും.