രാവിലെ ചായയ്‌ക്കൊപ്പം ഈ 5 കാര്യങ്ങൾ അരുത്, ശ്രദ്ധിക്കുക!!
ചായ ഇഷ്ടമില്ലാത്തവർ എത്രപേരുണ്ടാകും, വിരളം അല്ലെ? ചായ കുടിക്കാനായി ഓരോ കാരണങ്ങൾ കണ്ടെത്തുന്നവരും നമ്മളിലുണ്ട് അല്ലെ.
ദിനവും ധാരാളം ചായ കുടിക്കുന്നവരുമുണ്ട്. എന്നാൽ അമിത ചായകുടി അത്ര നല്ലതല്ല. രാവിലെയുള്ള ചായയ്‌ക്കൊപ്പം ചില കാര്യങ്ങൾ കഴിക്കരുത്, അറിയാം...
തണുത്ത കാലാവസ്ഥയിൽ ചായ കുടിക്കാൻ പലപ്പോഴും നമുക്ക് തോന്നാറുണ്ട് അല്ലെ? രാവിലെ പലതവണ ചായ കുടിക്കാറുമുണ്ട്. എന്നാൽ ചായ കുടിക്കുമ്പോഴൊന്നും അതിന്റെകൂടെ നിങ്ങൾ തണുത്ത വെള്ളമോ മറ്റെന്തെങ്കിലുമോ കുടിക്കരുത്.
രാവിലെ ചായ കുടിക്കുമ്പോൾ പുളിപ്പുള്ള വസ്തുക്കളിൽ ഒന്നും കഴിക്കരുത്. ഇവ നിങ്ങളുടെ ശരീരത്തിന് ദോഷം ചെയ്യും. ഇവ കഴിക്കുന്നത് അസിഡിറ്റിക്കും ദഹനപ്രശ്‌നങ്ങൾക്കും കാരണമാകും.
ചായ കുടിക്കുമ്പോൾ സാലഡ് കഴിക്കരുത്. പലരും പ്രഭാതഭക്ഷണത്തിന്റെ കൂടെ സാലഡ് കഴിക്കാൻ ഇഷ്ടപ്പെടുന്നു, പക്ഷേ ചായയ്‌ക്കൊപ്പം കഴിക്കുന്നത് ഒഴിവാക്കുക
മുട്ടയുടെയും ചായയുടെയും ഒരു കോമ്പിനേഷനും ഇല്ല. അതുകൊണ്ട് നിങ്ങൾ ചായ കുടിക്കുമ്പോൾ മുട്ട കഴിക്കരുത്. പ്രഭാതഭക്ഷണത്തിന് മുട്ട പുഴുങ്ങിയത് കഴിക്കാൻ പലരും ഇഷ്ടപ്പെടുന്നു, പക്ഷേ ചായക്കൊപ്പം അരുത്.
ചായയ്‌ക്കൊപ്പം ഉള്ളി പച്ചയ്ക്ക് കഴിക്കുന്നത് ഒഴിവാക്കുക. ഇത് കഴിക്കുന്നത് വളരെയധികം ദോഷം ചെയ്യും. ഉള്ളി ചായക്കൊപ്പം സേവിക്കുന്നത് നിങ്ങൾക്ക് വയറ്റിൽ ഗ്യാസ്, മലബന്ധം എന്നിവയുണ്ടാക്കും. നിങ്ങൾ ഇങ്ങനെ കഴിച്ചാൽ ദഹനത്തിന് പ്രയാസമാകും.