വൃക്ക പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ചില മരുന്നുകൾ തുടങ്ങി വിവിധ കാരണങ്ങളാൽ വൃക്ക തകരാറിലാകാം. ഈ സാഹചര്യത്തിൽ, വൃക്ക തകരാറിന്റെ ആദ്യകാല ലക്ഷണങ്ങളെ നമുക്ക് ഇന്നിവിടെ നോക്കാം.
വൃക്കകൾ ശരിയായി പ്രവർത്തിക്കാത്തപ്പോൾ, രക്തത്തിൽ മാലിന്യങ്ങൾ അധികമായി അടിഞ്ഞുകൂടുന്നതിന് കാരണമാകുന്നു. ഇത് ശരീരത്തെ മോശമായി ബാധിക്കുന്നു.
നിങ്ങളുടെ കിഡ്നികൾ ശരിയായി പ്രവർത്തിക്കുന്നില്ലെങ്കിൽ രാത്രിയിൽ ഉറങ്ങാൻ ബുദ്ധിമുട്ട് ഉണ്ടാകാം.
രാത്രിയിൽ ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കൽ, നോക്റ്റൂറിയ എന്നും അറിയപ്പെടുന്നു, ഇത് വൃക്കരോഗത്തിന്റെ ഒരു സാധാരണ ലക്ഷണമാണ്.
ഉറങ്ങുമ്പോൾ മൂത്രം ഒഴുകുന്നത് കിഡ്നി തകരാറിന്റെ മറ്റൊരു സൂചനയാണ്. മൂത്രസഞ്ചി ശരിയായി പ്രവർത്തിക്കുന്നില്ലെങ്കിൽ, നിങ്ങൾ ഉറങ്ങുമ്പോൾ മൂത്രമൊഴിച്ചേക്കാം.
പാദങ്ങളിലും കണങ്കാലുകളിലും നീരുവരുന്നത് കിഡ്നി തകരാറിലായതിന്റെ ലക്ഷണമാണ്. എഡിമ എന്നും അറിയപ്പെടുന്ന ഈ അവസ്ഥ വൃക്കകൾ മാലിന്യങ്ങൾ ശരിയായി ഫിൽട്ടർ ചെയ്യുന്നില്ലെന്നാണ് നൽകുന്ന സൂചന.
ഞങ്ങളുടെ ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്. കൂടുതൽ വിവരങ്ങൾക്ക് എല്ലായ്പ്പോഴും ഒരു സ്പെഷ്യലിസ്റ്റിനെയോ ഡോക്ടറെയോ സമീപിക്കുക. ZEE MALAYALAM NEWS ഇത് സ്ഥിതീകരിക്കുന്നില്ല.