എല്ലാ കാലത്തും ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന വസ്തുക്കളില്‍ ഒന്നാണ് കുപ്പിവെള്ളം
നമ്മള്‍ വാങ്ങുന്ന കുപ്പിവെള്ളത്തിന് ഗുണനിലവാരമുണ്ടോ എന്ന കാര്യം ഏറെ പ്രധാനമാണ്
ഇത്തരത്തില്‍ നമ്മള്‍ വാങ്ങുന്ന കുപ്പിവെള്ളത്തിന്റെ അടപ്പിന് വ്യത്യസ്ത നിറങ്ങളായിരിക്കും ഉണ്ടാകുക
അടപ്പിന്റെ നിറവും വെള്ളത്തിന്റെ ഗുണനിലവാരവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് നോക്കാം
വെള്ള നിറമുള്ള അടപ്പില്‍ എത്തുന്ന വെള്ളമാണ് ഏറ്റവും ശുദ്ധമായത് എന്നൊരു പ്രചാരണം അടുത്തിടെ നടന്നിരുന്നു
നീല അടപ്പുള്ള കുപ്പികളിലെ വെള്ളം പുഴ പോലെയുള്ള ഒഴുകുന്ന ഇടങ്ങളില്‍ നിന്ന് ശേഖരിക്കുന്നതാണെന്നും പ്രചരിച്ചിരുന്നു
പച്ച നിറമുള്ള അടപ്പുകളില്‍ എത്തുന്ന കുപ്പിവെള്ളം ഫ്‌ലേവര്‍ ചേര്‍ത്തതാണെന്നും പ്രചാരണമുണ്ടായിരുന്നു
മഞ്ഞ, കറുപ്പ്, പിങ്ക് തുടങ്ങിയ നിറങ്ങളിലെത്തുന്ന അടപ്പുള്ള കുപ്പിവെള്ളവുമായി ബന്ധപ്പെട്ടും നിരവധി പ്രചാരണങ്ങളാണ് നടന്നത്
വാസ്തവത്തില്‍ കുപ്പിയിലെ വെള്ളത്തിന്റെ ഗുണനിലവാരവുമായി അടപ്പിന്റെ നിറത്തിന് ഒരുതരത്തിലുള്ള ബന്ധവുമില്ല