Foods that increase age: ഭക്ഷണം

എന്ത് കഴിക്കണം, എന്ത് കഴിക്കാതതിരിക്കണം എന്നുള്ളത് നിങ്ങളുടെ ചോയ്സാണ്. എന്നാൽ ആരോ​ഗ്യത്തിനും, സൗന്ദര്യത്തിനും അൽപ്പം പ്രാധാന്യം നൽകുന്ന ഒരു വ്യക്തിയാണ് നിങ്ങളെങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക.

';

പ്രായം

ചില ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് നിങ്ങളുടെ ആരോ​ഗ്യത്തെയും ചർമ്മത്തിന്റെ സൗന്ദര്യത്തേയും വളരെ മോശമായ രീതിയിൽ സ്വാധീനിക്കും. അവയെക്കുറിച്ചാണ് ഇവിടെ പറയുന്നത്.

';

മദ്യം

അമിതമായ അളവിൽ മദ്യം കഴിക്കുന്ന ഒരു വ്യക്തിയാണോ നിങ്ങൾ? എങ്കിൽ നിങ്ങളുടെ ചർമ്മത്തിൽ വാർദ്ധക്യം വളരെ പെട്ടെന്ന വ്യാപിക്കും. അതിനാൽ മദ്യം കഴിക്കുന്നത് മിതമാക്കുക.

';

പൂരിത കൊഴുപ്പുകൾ അടങ്ങിയ ഭക്ഷണം

പൂരിത കൊഴുപ്പുകളും, ട്രാൻസ്ഫാറ്റുകളും ധാരാളമായി അടങ്ങിയ ഭക്ഷണം അമിതമായി കഴിക്കരുത്. കാരണം ഇത് നമ്മുടെ ചർമ്മത്തിന്റെ ആരോ​ഗ്യത്തെ പ്രതികൂലമായി ബാധിക്കും. ചർ‍മ്മത്തെ പെട്ടെന്ന് വാർദ്ധക്യം ബാധിക്കും.

';

ഉയർന്ന പഞ്ചസാരയുള്ള ഭക്ഷണങ്ങൾ

ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതല്ല. ഇത് ശരീരത്തിന്റെ ഭാരം വർദ്ധിപ്പിക്കുന്നതോടൊപ്പൊം നമ്മുടെ ചർമ്മത്തിന്റെ തിളക്കവും ആരോ​ഗ്യവും നഷ്ടപ്പെടുത്തുന്നു.

';

വറുത്ത ഭക്ഷണങ്ങൾ

വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ ധാരാളമായി കഴിക്കരുത്. ഇത് നിങ്ങളുടെ ആരോ​ഗ്യത്തിനെ പ്രതികൂലമായി ബാധിക്കും. മാത്രമല്ല ശരീരത്തിന്റെ പ്രയമാകൽ പ്രക്രിയയെ വേ​ഗ​ത്തിലാക്കും.

';

കഫീൻ

കഫീൻ അമിതമായി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തിൽ ​ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ഇത് ശരീരത്തിൽ നിർജ്ജലീകരണത്തിന് കാരണമാവുകയും തന്മൂലം ചർമ്മം നശിക്കുകയും ചെയ്യുന്നു.

';

സംസ്കരിച്ച മാംസങ്ങൾ

ബേക്കൺ, സോസേജ് പോലുള്ള ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്ന വ്യക്തിയാണ് നിങ്ങളെങ്കിൽ, നിങ്ങളെ പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങൾ കാത്തിരിക്കുന്നു. അത്തരത്തിൽ നിങ്ങളുടെ ചർമ്മത്തിന്റെ ആരോ​ഗ്യത്തേയും ഇത് പ്രതികൂലമായി ബാധിക്കും.

';

ശ്രദ്ധിക്കുക

ഇവിടെ നൽകിയിരിക്കുന്ന കാര്യങ്ങൾ പൊതുവായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.

';

VIEW ALL

Read Next Story