ഭക്ഷണത്തിൽ മത്സ്യം ഉൾപ്പെടുത്തുന്നത് കൊണ്ടുള്ള ഗുണങ്ങൾ.
ഹൃദയത്തിന്റെ ആരോഗ്യം വർധിപ്പിക്കുന്ന ഭക്ഷണങ്ങളിൽ ഒന്നാണ് മത്സ്യം. പതിവായി മത്സ്യം കഴിക്കുന്നത് ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കും.
തലച്ചോറിന്റെയും കണ്ണിന്റെയും ആരോഗ്യത്തിന് ആവശ്യമായ ഒമേഗ 3 ഫാറ്റി ആസിഡ് മത്സ്യങ്ങളിൽ അടങ്ങിയിരിക്കുന്നു.
പ്രായവുമായി ബന്ധപ്പെട്ട ഓർമ്മപ്രശ്നങ്ങൾ കുറയ്ക്കുന്നതിന് മത്സ്യം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും.
മത്സ്യം കഴിക്കുന്നവർക്ക് വിഷാദരോഗം ഉണ്ടാകാനുള്ള സാധ്യതകൾ വളരെ കുറവാണെന്ന് പഠനങ്ങൾ പറയുന്നു.
മത്സ്യം കഴിക്കുന്ന കുട്ടികൾക്ക് ആസ്ത്മ വരാനുള്ള സാധ്യത കുറവാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
മത്സ്യത്തിൽ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് പ്രായമാകുമ്പോൾ കണ്ണിന്റെ ആരോഗ്യത്തിലുണ്ടാകുന്ന സങ്കീർണതകൾ കുറയ്ക്കുന്നു.
മത്സ്യത്തിൽ വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്. ഇത് മികച്ച ഉറക്കം ലഭിക്കാൻ സഹായിക്കുന്നു.
മത്സ്യത്തിലെ ഒമേഗ 3 ഫാറ്റി ആസിഡ് പ്രമേഹ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.
മത്സ്യം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വഴി നിരവധി ആരോഗ്യ ഗുണങ്ങൾ ലഭിക്കുന്നു.