ശരീരത്തിനാവശ്യമായ നിരവധി ഘടകങ്ങൾ അടങ്ങിയിട്ടുള്ള ഡ്രൈഫ്രൂട്ട് ആണ് പിസ്ത. ഇത് ദിവസവും കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്. പ്രമേഹ രോഗികളിൽ ആരോഗ്യപരമായി ഇത് ഗുണം ചെയ്യും.
ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും പ്രമേഹരോഗികൾക്കും വാൾനട്ട്സ് കഴിക്കുന്നത് വളരെ നല്ലതാണ്. ഇതിലെ പോഷകഗുണങ്ങൾ ശരീരത്തിന് വളരെ നല്ലതാണ്.
പോഷക സമ്പുഷ്ടമായ കശുവണ്ടി മിതമായ തോതിൽ കഴിക്കുന്നത് പ്രമേഹ രോഗികൾക്ക് നല്ലതാണ്. ദൈനംദിന പോഷകങ്ങൾ പ്രധാനം ചെയ്യാനായി ഇത് സഹായിക്കുന്നു.
ഉണങ്ങിയ പഴങ്ങളിൽ എപ്പോഴും മുൻപന്തിയിൽ നിൽക്കുന്ന പഴമാണ് ഡേറ്റസ് അഥവാ ഈന്തപ്പഴം. പൊതുവിൽ ഇതിൽ മധുരം കൂടുതലാണെന്ന പറയുമെങ്കിലും പ്രമേഹ രോഗികൾ മിതമായ അളവിൽ ഡേറ്റസ് കഴിക്കുന്നതില്ഡ തെറ്റില്ല. നിരവധി ഗുണങ്ങൾ ലഭിക്കും.
നിരവധി ആരോഗ്യഗുണങ്ങളാൽ സമ്പുഷ്ടമായ അത്തിപ്പഴം കഴിക്കുന്നത് പ്രമേഹരോഗികൾക്ക് വളരെ നല്ലതാണ്. അതിനാൽ അമിതമല്ലാത്ത അളവിൽ കഴിക്കുന്നത് പതിവാക്കൂ.
പോഷകങ്ങളാൽ സമ്പുഷ്ടമായ ആപ്രിക്കോട്ട് ഡയറ്റിന്റെ ഭാഗമാക്കുന്നത് ഡയബറ്റിസ് രോഗികളെ സംബന്ധിച്ച് വളരെയധികം ഗുണം ചെയ്യുന്ന ഒരു കാര്യമാണ്.