Look Younger

പ്രായം ഇനി റിവേഴ്സ് ഗിയറിൽ; ഈ ശീലങ്ങളെ മുറുകെ പിടിച്ചോളൂ....

Zee Malayalam News Desk
Nov 16,2024
';

പ്രായം

എപ്പോഴും ചെറുപ്പമായിരിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാൽ പ്രായം നമ്മുടെ ചർമ്മത്തിൽ മാറ്റങ്ങൾ കൊണ്ടു വരുന്നു. എന്നാല്‍ ചില ശീലങ്ങളിലൂടെ നമ്മുടെ പ്രായം കുറയ്ക്കാൻ സാധിച്ചാലോ....

';

വെള്ളം കുടിക്കുക

ചെറുപ്പം നിലനി‍ർത്താൻ ആ​ഗ്രഹിക്കുന്നവരാണ് നിങ്ങൾ എങ്കിൽ ധാരാളം വെള്ളം കുടിക്കേണ്ടത് അനിവാര്യമാണ്. ഒരു ദിവസം മൂന്ന് ലിറ്ററെങ്കിലും വെള്ളം കുടിക്കുക. ശരീരത്തിൽ നിന്ന് ടോക്സീൻ നീക്കം ചെയ്യാനും ചർമ്മത്തിലേക്ക് രക്തയോട്ടം ലഭിക്കാനും നല്ല യുവത്വം നൽകാനും ഇത് സഹായിക്കുന്നു.

';

മതിയായ ഉറക്കം

തുടർച്ചയായ ഉറക്കക്കുറവ്​ മുഖത്ത് പ്രായക്കൂടുതൽ തോന്നാന്‍ വഴിവയ്ക്കും. അതിനാല്‍ രാത്രി 7 മുതല്‍ 8 മണിക്കൂർ നിർബന്ധമായും ഉറങ്ങണം.

';

ആഹാരം

ബാലൻസ്ഡ് ഡയറ്റ് പിന്തുടരേണ്ടത് അനിവാര്യമാണ്. നാരുകൾ, ധാതുക്കൾ, പ്രോട്ടീൻ, വിറ്റാമിൻ അടങ്ങിയ ആഹാരങ്ങൾ കഴിക്കുക. അതുപോലെ ആന്റിഓക്സിഡന്റ്സ് അടങ്ങിയ ആഹാരം കഴിക്കുന്നതും ചർമ്മത്തിന്റെ ആരോ​ഗ്യം നിലനിർത്താൻ സഹായിക്കുന്നു.

';

വ്യായാമം

കൃത്യമായി വ്യായാമം ചെയ്താൽ ചർമ്മത്തിന്റെ ആരോ​ഗ്യവും നിലനിൽക്കും. അതിനായി ജിമ്മിൽ തന്നെ പോകണമെന്നില്ല. ഡാൻസ് കളിക്കുന്നതും, വീട്ടിലെ ചെറിയ ജോലികൾ ചെയ്യുന്നതുമെല്ലാം വ്യായാമത്തിന്റെ ഗുണം ചെയ്യും.

';

മധുരം

ചര്‍മ്മത്തിന്റെ ആരോഗ്യം കാത്ത് സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ തീര്‍ച്ചയായും മധുരം കുറയ്ക്കണം. അമിതമായി മധുരം കഴിക്കുന്നത് ചര്‍മ്മം വല്ലാതെ വരണ്ട് പോകുന്നതിന് കാരണമാകുന്നുണ്ട്. അതുപോലെ ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് വേണ്ട പോഷകങ്ങളും ലഭിക്കാതെ വരുന്നു.

';

കെമിക്കല്‍സ്

നാച്വറല്‍ ആയിട്ടുള്ള പ്രോഡക്ട്‌സ് മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. അമിതമായി കെമിക്കല്‍സ് അടങ്ങിയ സോപ്പ്, ബോഡിലോഷന്‍, ബോഡി വാഷ് എന്നിവ ഉപയോഗിക്കുന്നത് ചര്‍മ്മം നല്ലപോലെ വരണ്ട് പോകുന്നതിന് കാരണമാകുന്നുണ്ട്.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story