പ്രായം ഇനി റിവേഴ്സ് ഗിയറിൽ; ഈ ശീലങ്ങളെ മുറുകെ പിടിച്ചോളൂ....
എപ്പോഴും ചെറുപ്പമായിരിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാൽ പ്രായം നമ്മുടെ ചർമ്മത്തിൽ മാറ്റങ്ങൾ കൊണ്ടു വരുന്നു. എന്നാല്‍ ചില ശീലങ്ങളിലൂടെ നമ്മുടെ പ്രായം കുറയ്ക്കാൻ സാധിച്ചാലോ....
ചെറുപ്പം നിലനിർത്താൻ ആഗ്രഹിക്കുന്നവരാണ് നിങ്ങൾ എങ്കിൽ ധാരാളം വെള്ളം കുടിക്കേണ്ടത് അനിവാര്യമാണ്. ഒരു ദിവസം മൂന്ന് ലിറ്ററെങ്കിലും വെള്ളം കുടിക്കുക. ശരീരത്തിൽ നിന്ന് ടോക്സീൻ നീക്കം ചെയ്യാനും ചർമ്മത്തിലേക്ക് രക്തയോട്ടം ലഭിക്കാനും നല്ല യുവത്വം നൽകാനും ഇത് സഹായിക്കുന്നു.
തുടർച്ചയായ ഉറക്കക്കുറവ് മുഖത്ത് പ്രായക്കൂടുതൽ തോന്നാന്‍ വഴിവയ്ക്കും. അതിനാല്‍ രാത്രി 7 മുതല്‍ 8 മണിക്കൂർ നിർബന്ധമായും ഉറങ്ങണം.
ബാലൻസ്ഡ് ഡയറ്റ് പിന്തുടരേണ്ടത് അനിവാര്യമാണ്. നാരുകൾ, ധാതുക്കൾ, പ്രോട്ടീൻ, വിറ്റാമിൻ അടങ്ങിയ ആഹാരങ്ങൾ കഴിക്കുക. അതുപോലെ ആന്റിഓക്സിഡന്റ്സ് അടങ്ങിയ ആഹാരം കഴിക്കുന്നതും ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു.
കൃത്യമായി വ്യായാമം ചെയ്താൽ ചർമ്മത്തിന്റെ ആരോഗ്യവും നിലനിൽക്കും. അതിനായി ജിമ്മിൽ തന്നെ പോകണമെന്നില്ല. ഡാൻസ് കളിക്കുന്നതും, വീട്ടിലെ ചെറിയ ജോലികൾ ചെയ്യുന്നതുമെല്ലാം വ്യായാമത്തിന്റെ ഗുണം ചെയ്യും.
ചര്‍മ്മത്തിന്റെ ആരോഗ്യം കാത്ത് സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ തീര്‍ച്ചയായും മധുരം കുറയ്ക്കണം. അമിതമായി മധുരം കഴിക്കുന്നത് ചര്‍മ്മം വല്ലാതെ വരണ്ട് പോകുന്നതിന് കാരണമാകുന്നുണ്ട്. അതുപോലെ ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് വേണ്ട പോഷകങ്ങളും ലഭിക്കാതെ വരുന്നു.
നാച്വറല്‍ ആയിട്ടുള്ള പ്രോഡക്ട്സ് മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. അമിതമായി കെമിക്കല്‍സ് അടങ്ങിയ സോപ്പ്, ബോഡിലോഷന്‍, ബോഡി വാഷ് എന്നിവ ഉപയോഗിക്കുന്നത് ചര്‍മ്മം നല്ലപോലെ വരണ്ട് പോകുന്നതിന് കാരണമാകുന്നുണ്ട്.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.