പതിവായി ഈ വെള്ളം കുടിച്ചോളൂ... തടി താനെ കുറഞ്ഞോളും
ജീരകത്തിൽ നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ രാവിലെ വെറും വയറ്റില്‍ ജീരക വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്.
പൊട്ടാസ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കള്‍ ധാരാളമായി ജീരകത്തിൽ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ദിവസവും രാവിലെ വെറും വയറ്റില്‍ ജീരകവെള്ളം ശീലമാക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ നല്ലതാണ്
രാവിലെ വെറും വയറ്റില്‍ ജീരക വെള്ളം കുടിക്കുന്നത് തടി കുറയ്ക്കാന്‍ സഹായിക്കും. മാത്രമല്ല ജീരകത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഈ നാരുകള്‍ ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് ചെറുക്കും
ജീരക വെള്ളത്തില്‍ കലോറി കുറവാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയാനും ജീരക വെള്ളം സൂപ്പറാണ്
ദഹന പ്രശ്നമുള്ളവര്‍ക്കും ജീരക വെള്ളം വളരെ നല്ലതാണ്. നീര്‍ജ്ജലീകരണത്തിന് ഏറ്റവും മികച്ചതാണ് ജീരകവെളളം. ഇരുമ്പിന്‍റെ കുറവ് മൂലമുണ്ടാകുന്ന വിളര്‍ച്ചയ്ക്ക് ഒരളവ് വരെ പരിഹാരം കാണാന്‍ ജീരകവെള്ളത്തിന് കഴിയും
ജീരകത്തില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകള്‍ ചര്‍മ്മ സംരക്ഷണത്തിന് ഏറെ ഉത്തമമാണ്. അതിനാല്‍ ചര്‍മ്മം സുന്ദരമാകാനും ജീരകവെള്ളം കുടിക്കാം.