വിജയം സുനിശ്ചിതം; ഈ ചാണക്യവചനങ്ങൾ അനുസരിക്കൂ....
പുരാതന ഭാരതത്തിലെ ഏറ്റവും മികച്ച പണ്ഡിതനായിരുന്ന ആചാര്യ ചാണക്യന്റെ വചനങ്ങൾ ഇന്നും ഏറെ പ്രസക്തമാണ്. ജീവിതത്തിലെ സമസ്ത മേഖലകളിൽ വിജയം കൈവരിക്കാനുള്ള മാർഗങ്ങൾ അദ്ദേഹം തന്റെ ചാണക്യ നീതിയിൽ പരാമർശിക്കുന്നു.
മറ്റുള്ളവരുടെ തെറ്റിൽ നിന്ന് പഠിക്കുക, കാരണം നിങ്ങൾക്ക് നിങ്ങളുടെ ജീവിതത്തിൽ അവയെല്ലാം സ്വയം ചെയ്ത് തീർക്കാൻ കഴിയുകയില്ല.
ഒരാൾ അധികം സത്യവാനാകാൻ പാടില്ല, കാരണം വളവില്ലാത്ത മരമാണ് ആദ്യം മുറിക്കപ്പെടുന്നത്.
ഒരു പാമ്പിന് വിഷമില്ലെങ്കിലും അതിന് വിഷമുണ്ടെന്ന് നടിക്കുന്നതാണ് നല്ലത്.
എല്ലാ സൗഹൃദത്തിന് പിന്നിലും ചെറിയ സ്വാർത്ഥതാൽപര്യമെങ്കിലും ഉണ്ടാവും. സ്വാർത്ഥതാൽപര്യമില്ലാത്ത സൗഹൃദം ഇല്ല എന്നത് കയ്പ്പുള്ള സത്യമാണ് .
ഒരു കാര്യം ചെയ്യുന്നതിന് മുമ്പ് മൂന്ന് ചോദ്യങ്ങൾ ചോദിക്കുക. ഞാൻ ഇത് എന്തിന് വേണ്ടി ചെയ്യുന്നു, ഇതിന്റെ ഫലം എന്തായിരിക്കും, ഞാൻ ഇതിൽ വിജയി ആകുമോ. ഈ മൂന്ന് ചോദ്യങ്ങൾക്ക് തൃപ്തികരമായ ഉത്തരം കിട്ടിയാൽ മാത്രമേ നിങ്ങൾ മുന്നോട്ട് പോകാവൂ.
ഭയത്തിനെ അടുത്തെത്തുമ്പോൾ തന്നെ ആക്രമിച്ച് നശിപ്പിക്കുക.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.