ഈ കാര്യം അറിഞ്ഞാൽ ശത്രു നിങ്ങളുടെ കാൽക്കൽ വീഴും!
പുരാതന ഭാരതത്തിൽ ജീവിച്ചിരുന്ന മഹാപണ്ഡിതനും നയതന്ത്രജ്ഞനുമായിരുന്നു ആചാര്യനായ ചാണക്യൻ. ജീവിതത്തിന്റെ ഏത് ഘട്ടത്തിലും ഉപകരിക്കുന്ന തന്ത്രങ്ങളും നിയമങ്ങളുമാണ് ചാണക്യന്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് എഴുതിയ ചാണക്യനീതിയിൽ ഉള്ളത്.
സമകാലിക ജീവിതത്തിന് ഇപ്പോഴും ചാണക്യന്റെ ഉപദേശങ്ങൾ ഏറെ പ്രസക്തമാണ്. ചാണക്യ നീതിയിലെ തത്വങ്ങള്‍ പഠിക്കുകയും അനുസരിക്കുകയും ചെയ്യുന്നതിലൂടെ ആളുകള്‍ക്ക് ജീവിതത്തിൽ വിജയം നേടാനും കഴിയും.
എതിരാളികള്‍ വിജയത്തിന്റെ ഒരു പൊതു ഘടകമാണെന്നാണ് ചാണക്യന്‍ അഭിപ്രായപ്പെടുന്നത്. ഏതൊരു രംഗത്തെയും ശത്രുക്കളെ മറികടക്കാന്‍ ആചാര്യ ചാണക്യന്‍ നിര്‍ദ്ദേശിക്കുന്ന ചില തന്ത്രങ്ങള്‍ ഇതാ.
എതിരാളികളെ വിലകുറച്ച് കാണരുതെന്ന് ചാണക്യൻ പറയുന്നു. അത് അഹങ്കാരത്തിന്റെ ലക്ഷണമാണ്. ആ അഹങ്കാരം എതിരാളിക്ക് നേട്ടമായി മാറും. ഇത് അപ്രതീക്ഷിത അവസ്ഥകളിലേക്ക് കാര്യങ്ങളെ നയിച്ചേക്കാം.
എതിരാളികളുടെ പ്രവര്‍ത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് ചാണക്യന്‍ ഊന്നിപ്പറയുന്നു. അവർ നടത്തുന്ന ഓരോ നീക്കത്തെക്കുറിച്ചും അറിവുള്ളവരായിരിക്കുക എന്നത് വിജയത്തില്‍ നിര്‍ണായകമാണ്. ശത്രുവിനെക്കുറിച്ചുള്ള സമഗ്രമായ അറിവ് ഉപയോഗിച്ച്, ഫലപ്രദമായ തന്ത്രങ്ങള്‍ മെനയാനും വിജയം നേടാനും സാധിക്കും.
അപമാനങ്ങള്‍ നേരിടുമ്പോള്‍, കോപം പ്രകടിപ്പിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും പകരം നിശബ്ദത പാലിക്കണമെന്നും ചാണക്യന്‍ ഉപദേശിക്കുന്നു. മനസ്സില്‍ തന്ത്രം മെനയുന്ന നിശബ്ദനായ വ്യക്തിയെ മറ്റുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ പ്രയാസമാണ്.
എതിരാളിയുടെ ശക്തി വിലയിരുത്തേണ്ടതും വളരെ പ്രാധാനപ്പെട്ട കാര്യമാണെന്ന് ചാണക്യന്‍ ഓര്‍മ്മിപ്പിക്കുന്നു.എതിരാളി ശക്തനാണെങ്കില്‍, ഉചിതമായ നിമിഷത്തിനായി കാത്തിരിക്കുന്നതാണ് ഉചിതം. ഈ കാലയളവില്‍, സ്വന്തം കഴിവുകള്‍ മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.