ദിനവും ഒരു കാരറ്റ്... ഗുണങ്ങൾ നിരവധി!
ദിവസവും ഒരു കാരറ്റ് ശീലമാക്കി കൊള്ളൂ... ഗുണങ്ങൾ ഞെട്ടിക്കും. കാരറ്റിൽ ലൂട്ടീൻ, ലൈകോപെൻ തുടങ്ങിയ ഘടകങ്ങൾ ധാരാളമായി അടങ്ങിയിട്ടുണ്ട്.
ലൂട്ടിൻ അരിപ്പപോലെ പ്രവർത്തിച്ച് സൂര്യവെളിച്ചം തട്ടി കണ്ണിലെ കോശങ്ങളെ നശിക്കാതെ തടയുന്നു. നല്ല കാഴ്ചശക്തി നിലനിർത്തുന്നതിനും രാത്രി കാഴ്ചക്കും സൂപ്പർ
ശരീരഭാരം കുറക്കാൻ ശ്രമിക്കുന്നവർ ഭക്ഷണത്തിൽ കാരറ്റ് ഉൾപ്പെടുത്തുക. ഫൈബർ ധാരാളമടങ്ങിയ പച്ചക്കറിയാണ് കാരറ്റ്. ലയിക്കുന്നതും അല്ലാത്തതുമായ നാരംശം ഒരുപോലെ കാരറ്റിൽ അടങ്ങിയിട്ടുണ്ട്.
നാരംശം കൂടുതലുള്ളതിനാൽ തന്നെ കാരറ്റ് ദഹനത്തിനും നല്ലതാണ്. ശോധനകൂടി മെച്ചപ്പെടുന്നതോടെ ആരോഗ്യകരമായ ദഹന വ്യവസ്ഥ നിലനിർത്താനും സഹായിക്കും
അനാരോഗ്യകരമായ രീതിയിൽ കൊളസ്ട്രോൾ നില ഉയരുന്നത് തടയാൻ സഹായിക്കുന്ന വിധത്തിലുള്ള കാൽസ്യം കാരറ്റിൽ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാഘാതമുൾപ്പെടെയുള്ള രോഗങ്ങൾ തടയും
ബീറ്റ കരോട്ടിൻ, ലൂട്ടീൻ, ലൈകോപെൻ എന്നിവ കൂടാതെ വൻ തോതിൽ സിലിക്കണും കാരറ്റിൽ അടങ്ങിയിട്ടുണ്ട്. ചർമത്തിന്റെയും നഖങ്ങളുടെയും ആരോഗ്യം സംരക്ഷിക്കാൻ ഇവ കിടുവാണ്
കാരറ്റിന് നിറം നൽകുന്ന ബീറ്റ കരോട്ടിനിൽ വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്. ചർമത്തിന് പ്രായമാകുന്നത് തടയുക, മുഖക്കുരു ഉണ്ടാകുന്നത് തടയുക, പുതിയ സെല്ലുകൾ ഉണ്ടാകാൻ സഹായിക്കുക തുടങ്ങിയവ ബീറ്റാ കരോട്ടിന്റെ പ്രവർത്തനമാണ്
വിറ്റാമിൻ ബി6, കെ, ഫോസ്ഫറസ്, ആന്റി ഓക്സിഡന്റ്സ് എന്നിവ കാരറ്റിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് എല്ലിന്റെയും മസ്തിഷ്കത്തിന്റെയും ആരോഗ്യം വർധിപ്പിക്കും
കാരറ്റിലുള്ള പൊട്ടാസ്യം രക്തക്കുഴലുകളിലെ മർദം കുറക്കാൻ സഹായിക്കും. അത് രക്തപ്രവാഹത്തെ സഹായിക്കുകയും രക്തസമ്മർദ്ദം കുറക്കുകയും ചെയ്യും.