ശ്വാസകോശത്തിന്റെ ആരോഗ്യം നിലനിർത്താൻ നിങ്ങളുടെ പതിവ് വ്യായാമത്തിൽ ശ്വസന വ്യായാമങ്ങൾ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്.
ശ്വാസകോശം ദുർബലമായ ആളുകളിൽ വളരെ വേഗം അലർജി പോലുള്ള പ്രശ്നങ്ങളുണ്ടാകുന്നു. ഇത് ഒഴിവാക്കാൻ ചില ശ്വസന വ്യായാമങ്ങൾ ദിനചര്യയുടെ ഭാഗമാക്കുക.
പ്രാണായാമം, ആഴത്തിലുള്ള ശ്വസനം, ഡയഫ്രാമാറ്റിക് ശ്വസനം, പഴ്സ്ഡ് ലിപ് ബ്രീത്തിങ്, യോൺ ടു സ്‌മൈൽ, ഇതര നാസാരന്ധ്ര ശ്വസനം
ഇത് നിങ്ങളുടെ ശ്വാസകോശത്തിന്റെ ശക്തി വർദ്ധിപ്പിക്കും. ആസ്ത്മ പോലുള്ള ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളിൽ നിന്ന് ആശ്വാസം നൽകുന്നു.
പനി, ശ്വാസതടസ്സം, നെഞ്ചുവേദന തുടങ്ങിയ അസുഖങ്ങളുള്ള ആളുകൾ ഡോക്ടറെ കണ്ട ശേഷം മാത്രം ഈ വ്യായാമങ്ങൾ ചെയ്യുക.