ഡ്രൈ ഫ്രൂട്ട്സിന്റെ ഗുണങ്ങൾ അറിയാം
ശൈത്യകാലത്ത് ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകും.
ബദാമിൽ കൊഴുപ്പ്, വിറ്റാമിൻ ഇ, ആന്റി ഓക്സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്.
ഉണങ്ങിയ അത്തിപ്പഴം നാരുകളുടെ സമ്പന്നമായ ഉറവിടമാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
പ്രോട്ടീനിന്റെയും മഗ്നീഷ്യത്തിന്റെയും സമ്പന്നമായ ഉറവിടമാണ് കശുവണ്ടി. ഇത് പേശിവലിവ് കുറയ്ക്കാൻ സഹായിക്കുന്നു.
ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്ന നാരുകൾ നിറഞ്ഞ പ്രകൃതിദത്ത മധുരമാണ് ഈന്തപ്പഴം.
ഉണങ്ങിയ ആപ്രിക്കോട്ടിൽ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്ന വിറ്റാമിൻ എ, സി എന്നിവ അടങ്ങിയിട്ടുണ്ട്.
പിസ്തയിൽ ഹൃദയത്തിന്റെ ആരോഗ്യം വർധിപ്പിക്കാൻ സഹായിക്കുന്ന ആന്റി ഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നു.
പ്രൂൺസ് മലബന്ധം തടയാനും മൊത്തത്തിലുള്ള ആരോഗ്യം മികച്ചതാക്കാനും സഹായിക്കും.
വിളർച്ച തടയാൻ സഹായിക്കുന്ന പദാർഥങ്ങൾ അടങ്ങിയതാണ് ഉണക്കമുന്തിരി.
വാൽനട്ടിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയിരിക്കുന്നു. ഇത് വിശപ്പ് കുറയ്ക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.