Moringa Powder | മുരിങ്ങയില പൊടി

മുരിങ്ങയില പോലെ തന്നെ നിരവധി ഗുണങ്ങളുള്ള ഒന്നാണ് മുരിങ്ങയില പൊടി. അമിത വണ്ണത്തിന് ഇത് ബെസ്റ്റെന്ന് ചില പഠനങ്ങൾ പറയുന്നു

Zee Malayalam News Desk
Mar 14,2024
';

പ്രകൃതിദത്തം

ശരീരഭാരം കുറയ്ക്കുന്നതിനുള്ള പ്രകൃതിദത്ത സപ്ലിമെന്റാണിത്. നമ്മുടെ തൊടിയിൽ നിൽക്കുന്ന മുരിങ്ങ കൊണ്ട് എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം

';

വിറ്റാമിനുകളും ധാതുക്കളും

മുരിങ്ങ പൊടി കാൽസ്യം, പ്രോട്ടീൻ, ഫോസ്ഫറസ്, ഇരുമ്പ് മുതലായവയുടെ മികച്ച ഉറവിടമാണ്

';

മുരിങ്ങ പൊടി കഴിക്കുന്നത്

മുരിങ്ങ പൊടി കഴിക്കുന്നത് വഴി അമിത സമ്മർദ്ദവും കുറയുന്നു. ശരീരത്തിലെ കൊഴുപ്പ് വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്ന ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കും. അധിക കലോറി എരിച്ചു കളയാൻ സഹായിക്കും

';

വിശപ്പ് നിയന്ത്രിക്കാം

ഇത് കഴിക്കുന്നതിൻറെ ഫലമായി വിശപ്പ് നിയന്ത്രിക്കാനും ഒപ്പം ഭക്ഷണങ്ങളോടുള്ള ആസക്തി ഇല്ലാതാക്കാനും സാധിക്കും

';

കഴിക്കേണ്ടത്

ഭക്ഷണത്തിൽ ഒരു ടീസ്പൂൺ മുരിങ്ങ പൊടി ചേർക്കാം, ഹെർബൽ ടീ, ഷേക്ക്, സ്മൂത്തി മുതലായവയിലും മുരിങ്ങ പൊടി ചേർത്ത് കഴിക്കാം (ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായതാണ് ഇത് സീ മലയാളം സ്ഥിരീകരിക്കുന്നില്ല)

';

VIEW ALL

Read Next Story