മനസ്സ് തുറന്ന് ചിരിച്ചോളൂ; അറിയാം ചിരി യോഗയുടെ ഗുണങ്ങൾ
മനസിനും ശരീരത്തിനും ഒരുപോലെ സന്തോഷവും ആവേശവും പകരുന്നതാണ് ചിരി യോഗ. ചിരിച്ചും ആർത്തുല്ലസിച്ചും മനസ്സിൽ അടിഞ്ഞുകിടക്കുന്ന വിഷാദാവസ്ഥയെ പൂർണമായും ഇല്ലാതാക്കാൻ ചിരി യോഗ സഹായിക്കും.
ചിരി സ്ട്രെസ് ഹോർമോണുകളായ എപിനെഫ്രിൻ, കോർട്ടിസോൾ എന്നിവയുടെ അളവ് കുറയ്ക്കുന്നു. കൂടാതെ രക്തക്കുഴലുകളെ വികസിക്കുകയും ശരീരത്തിലെ എല്ലാ പേശികൾക്കും കൂടുതൽ രക്തം നൽകുകയും ചെയ്യുന്നു.
ചിരി തെറാപ്പി ആൻ്റിബോഡികൾ വർദ്ധിപ്പിക്കുന്നു. ഇവ ശരീരത്തെ ബാധിക്കുന്ന ചില വൈറസുകൾ, ബാക്ടീരിയകൾ, മറ്റ് സൂക്ഷ്മാണുക്കൾ എന്നിവയിൽ നിന്ന് സംരക്ഷണം നൽകുന്നു.
രക്തചംക്രമണവും ഹൃദയപേശികളിലേക്കുള്ള ഓക്സിജൻ വിതരണവും മെച്ചപ്പെടുത്തുന്നതിനാൽ ഹൃദ്രോഗ സാധ്യത കൂടുതലുള്ളവർക്ക് ചിരി മികച്ച പ്രതിരോധ മരുന്നാണ്.
ആസ്തമ, ബ്രോങ്കൈറ്റിസ് എന്നിവയാൽ ബുദ്ധിമുട്ടുന്നവർക്കുള്ള ഏറ്റവും നല്ല വ്യായാമമാണ് ചിരി. ഇത് ശ്വാസകോശത്തിൻ്റെ ശേഷി മെച്ചപ്പെടുത്തുകയും രക്തത്തിലെ ഓക്സിജൻ്റെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
ചിരി ശരീരത്തിൻ്റെ സ്വാഭാവിക വേദനസംഹാരികളായ എൻഡോർഫിൻസിൻ്റെ അളവ് വർദ്ധിപ്പിക്കുന്നു. അതിനാൽ സന്ധിവാതം, ശരീരത്തിലെ പേശീവലിവ് തുടങ്ങിയ വിവിധ രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവരിൽ വേദനയുടെ തീവ്രത കുറയ്ക്കാൻ ചിരി യോഗ സഹായിക്കുന്നു.
മുഖത്തെ പേശികൾക്കുള്ള മികച്ച വ്യായാമമാണ് ചിരി. ചിരി മുഖത്തേക്കുള്ള രക്ത വിതരണം വർദ്ധിപ്പിക്കുകയും മുഖത്തെ ചർമ്മത്തെ പോഷിപ്പിക്കുകയും തിളക്കം നൽകുകയും ചെയ്യുന്നു.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.