ചീത്ത കൊളസ്ട്രോളിൻറെ അളവ് കുറയ്ക്കാൻ ഇവ കഴിക്കാം
ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ ബീറ്റ്റൂട്ടിലെ ബെറ്റാനിൻ സഹായിക്കും.
എച്ച്ഡിഎൽ കൊളസ്ട്രോൾ മെച്ചപ്പെടുത്താൻ സഹായിക്കുന്ന ധാതുക്കളും വിറ്റാമിനുകളും അടങ്ങിയ ഇലക്കറിയാണ് ചീര.
വാൽനട്ട്, പിസ്ത, നിലക്കടല തുടങ്ങിയ നട്സ് മിതമായ അളവിൽ കഴിക്കുന്നത് കൊളസ്ട്രോൾ നിയന്ത്രണത്തിന് നല്ലതാണ്.
ആപ്പിൾ നാരുകളാൽ സമ്പുഷ്ടമാണ്. ഇതിൽ പോളിഫെനോളുകൾ അടങ്ങിയിട്ടുണ്ട്. ഇത് ധമനികൾ അടയാനുള്ള സാധ്യത കുറയ്ക്കുന്നു.
മാതളനാരങ്ങയിൽ ആൻറി ഓക്സിഡൻറുകൾ പോളിഫെനോളുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ മോശം കൊളസ്ട്രോൾ കുറയ്ക്കുന്നു. ഇത് ഹൃദയത്തിന് ഗുണം ചെയ്യുന്നു.
ബെറിപ്പഴങ്ങളിൽ ആന്തോസയാനിനുകൾ, ആൻറി ഓക്സിഡൻറുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് വീക്കം കുറയ്ക്കുകയും എച്ച്ഡിഎൽ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
കഴിക്കുന്നത് ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്ന ഫാറ്റി ഫിഷ് മിതമായ അളവിൽ കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.