നമ്മൾ കഴിക്കുന്നതും കുടിക്കുന്നതുമൊക്കെയാണ് നമുക്ക് ഊർജം നൽകുന്നത്. അതിനാൽ ഭക്ഷണക്രമം ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. നിങ്ങൽ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചറിയാം.
പഞ്ചസാര നമ്മുടെ ശരീരത്തിന് വിഷമാണ്. ആഡഡ് ഷുഗർ എന്ന് പറയുന്നത് നമ്മുടെ ഊർജത്തെ ഇല്ലാതാക്കുന്നതാണ്.
കഫീൻ തലച്ചോറിന്റെ ആരോഗ്യത്തിനും ഏകാഗ്രതയ്ക്കും ഉത്തമമാണ്. എന്നാൽ ഇത് അമിതമായാൽ ദോഷകരമായി ബാധിക്കും. ഇത് ശാരീരിക ക്ഷീണം ഉണ്ടാക്കുകയും അസ്വസ്ഥതയും ഉത്കണ്ഠയും ഉറക്കമില്ലായ്മയും ഉണ്ടാകാൻ കാരണമാകുകയും ചെയ്യും.
സംസ്കരിച്ച ഭക്ഷണങ്ങൾ/പ്രോസസ്ഡ് ഫുഡിൽ അനാരോഗ്യകരമായ കൊഴുപ്പുകളും പ്രിസർവേറ്റീവുകളും ധാരാളം സോഡിയവും അടങ്ങിയിട്ടുണ്ട്. ഇവയൊന്നും നിങ്ങളുടെ ശരീരത്തിന് നല്ലതല്ല. അത് നിങ്ങളെ അലസത, ക്ഷീണം, ഉറക്കം എന്നിവയിലേക്ക് നയിക്കും.
വറുത്ത ഭക്ഷണങ്ങളിൽ സോഡിയം, അനാരോഗ്യകരമായ കൊഴുപ്പ്, ട്രാൻസ് ഫാറ്റ്, കാർബോഹൈഡ്രേറ്റ് എന്നിവ കൂടുതലാണ്. ഇവ മന്ദതയ്ക്കും ക്ഷീണത്തിനും കാരണമാകും.
മദ്യം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും. പ്രമേഹരോഗികൾക്ക് ഇത് ദോഷകരമാണ്. ഇത് നിർജ്ജലീകരണം, ക്ഷീണം എന്നിവയ്ക്ക് കാരണമാകും.