ശരീരഭാരം കൂട്ടാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതാ ശരീരഭാരം കൂട്ടാൻ സഹായിക്കുന്ന ചില പഴങ്ങൾ..
കലോറിയും കാർബോഹൈഡ്രേറ്റും കൂടുതലുള്ള വാഴപ്പഴം ധാരാളം കഴിക്കുന്നത് ശരീരഭാരം കൂട്ടാൻ സഹായിക്കും.
ഈന്തപ്പഴം ആരോഗ്യകരവും പോഷകപ്രദവുമാണ്. ഉയർന്ന കലോറിയുള്ളതിനാൽ ധാരാളം ഈന്തപ്പഴം കഴിക്കുന്നത് ശരീരഭാരം കൂട്ടാൻ സഹായിക്കും.
ഏറെ ഗുണമുള്ളതാണ് മാതളനാരങ്ങ. ഇതിൽ പ്രകൃതിദത്തമായ പഞ്ചസാരയും കലോറിയും ധാരാളം അടങ്ങിയിട്ടുണ്ട്. വണ്ണം വയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് കഴിക്കാൻ ഇത് ബെസ്റ്റാണ്.
ലിച്ചിയിൽ ധാരാളം പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കൂട്ടാൻ സഹായിക്കും.
മുന്തിരിയിൽ പ്രകൃതിദത്തമായി അടങ്ങിയിരിക്കുന്ന പഞ്ചസാര ശരീരഭാരം കൂട്ടാൻ സഹായിക്കും.
ആരോഗ്യകരമായ കൊഴുപ്പും കലോറിയും അടങ്ങിയതാണ് അവക്കാഡോ. ഒരു അവക്കാഡോയിൽ 300കിലോ കലോറി അടങ്ങിയിട്ടുണ്ട്. അതിനാൽ ഈ പഴം കഴിക്കുന്നത് ശരീരഭാരം കൂട്ടാൻ സഹായിക്കും
മാങ്ങയിൽ പ്രകൃതിദത്തമായി അടങ്ങിയിരിക്കുന്ന പഞ്ചസാര ശരീരഭാരം കൂട്ടാൻ സഹായിക്കും.
ശരീരഭാരം കൂട്ടാൻ ശ്രമിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ തേങ്ങ ഒരു മികച്ച ഓപ്ഷനാണ്. കൊഴുപ്പും, കാർബോഹൈഡ്രേറ്റും കലോറിയും ധാരാളം അടങ്ങിയതാണ് തേങ്ങ.
പ്രകൃതിദത്തമായ പഞ്ചസാരയും നാരുകളും അടങ്ങിയ പേരയ്ക്ക ശരീരഭാരം ക്രമാതീതമായി വർധിപ്പിക്കാൻ സഹായിക്കും.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക