ആൻറി ഓക്സിഡൻറ് സമ്പന്നമായ ഭക്ഷണങ്ങൾ
ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി, ബ്ലാക്ക്ബെറി തുടങ്ങിയവ ആന്തോസയാനിനുകൾ, ഫ്ലേവനോയ്ഡുകൾ, വിറ്റാമിൻ സി എന്നിവയാൽ സമ്പന്നമാണ്.
ഡാർക്ക് ചോക്ലേറ്റിൽ ആൻറി ഓക്സിഡൻറ് ഗുണങ്ങളുള്ള ഫ്ലേവനോയ്ഡുകൾ അടങ്ങിയിട്ടുണ്ട്.
ആർട്ടിച്ചോക്കുകളിൽ ക്ലോറോജെനിക് ആസിഡ് എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് ശക്തമായ ആൻറി ഓക്സിഡൻറാണ്.
ബദാം, വാൽനട്ട് തുടങ്ങിയ നട്സുകളിൽ വിറ്റാമിൻ ഇ, സെലിനിയം തുടങ്ങിയ ആൻറി ഓക്സിഡൻറുകൾ അടങ്ങിയിരിക്കുന്നു.
ചീര, കാലെ, സ്വിസ് ചാർഡ് തുടങ്ങിയ പച്ച ഇലക്കറികളിൽ വിറ്റാമിൻ സി, ഇ, ബീറ്റാ കരോട്ടിൻ തുടങ്ങിയ ആൻറി ഓക്സിഡൻറുകൾ അടങ്ങിയിരിക്കുന്നു.
കിഡ്നി ബീൻസ്, ബ്ലാക്ക് ബീൻസ്, മറ്റു പയറുവർഗങ്ങൾ എന്നിവയിൽ ഫ്ലേവനോയിഡുകൾ, പോളിഫെനോൾസ് തുടങ്ങിയ ആൻറി ഓക്സിഡൻറുകൾ അടങ്ങിയിരിക്കുന്നു.
ആരോഗ്യത്തിന് ഗുണകരമായ ലെക്കോപീൻ എന്ന ആൻറി ഓക്സിഡൻറിൻറെ മികച്ച ഉറവിടമാണ് തക്കാളി.
ക്രൂസിഫറസ് പച്ചക്കറികളിൽ ഉൾപ്പെടുന്ന ബ്രോക്കോളിയിൽ വിറ്റാമിൻ സി, ഫ്ലേവനോയിഡുകൾ തുടങ്ങിയ ആൻറി ഓക്സിഡൻറുകളും മറ്റ് ഫെറ്റോ ന്യൂട്രിയൻറുകളും അടങ്ങിയിരിക്കുന്നു.
ഗ്രീൻ ടീയിൽ കാറ്റെച്ചിനുകൾ അടങ്ങിയിട്ടുണ്ട്. അവ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ശക്തമായ ആൻറി ഓക്സിഡൻറുകളാണ്.