കാഴ്ച്ചയില്‍ കുഞ്ഞന്‍ എങ്കിലും പോഷകങ്ങളുടെ കലവറയാണ് നെല്ലിക്ക. ഒരു മികച്ച ആന്റിഓക്സിഡന്റും ഒപ്പം പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഉത്തമവുമാണ് നെല്ലിക്ക.
വേനല്‍ക്കാലത്ത് മാത്രമല്ല, ലഭ്യമെങ്കില്‍ ഏത് കാലാവസ്ഥയിലും നെല്ലിക്ക കഴിയ്ക്കുന്നത് ഉത്തമമാണ്. ദിവസവും നെല്ലിക്ക കഴിയ്ക്കുന്നത് പല രോഗങ്ങളേയും ചെറുക്കാന്‍ സഹായകമാണ്.
നെല്ലിക്കയില്‍ നല്ല അളവില്‍ വിറ്റാമിൻ സി, വിറ്റാമിൻ എ, ബി കോംപ്ലക്സ്, പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം, ഇരുമ്പ്, കാർബോഹൈഡ്രേറ്റ്, ഫൈബർ എന്നിവ അടങ്ങിയിട്ടുണ്ട്. നെല്ലിക്ക ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു.
ഹൈപ്പർ അസിഡിറ്റിക്ക് ഏറ്റവും നല്ല ഔഷധമാണ് നെല്ലിക്ക. നെല്ലിക്കാചൂർണം പശുവിൻ നെയ്യിൽ കലർത്തി കഴിച്ചാൽ ഹൈപ്പർ അസിഡിറ്റിയ്ക്ക് ശമനം ലഭിക്കും.
നെല്ലിക്കയിലുള്ള ഘടകങ്ങളായ ഗാലിക് ആസിഡ്, ഗലോട്ടാനിൻ, എലജിക് ആസിഡ്, കോറിലാജിൻ എന്നിവ പ്രമേഹത്തെ തടയാൻ ഉത്തമമാണ്.
മുടികൊഴിച്ചിലിന് ഏറ്റവും ഫലപ്രദമായ ഔഷധങ്ങളില്‍ ഒന്നാണ് നെല്ലിക്ക.
ലൈഗികജീവിതം സന്തോഷകരമാക്കും നെല്ലിക്ക. ലൈംഗിക ആസക്തിയുണ്ടാക്കുന്ന ഒരു ഫലം കൂടിയാണ് നെല്ലിക്ക.
നെല്ലിക്കയില്‍ അടങ്ങിയിരിയ്ക്കുന്ന വെറ്റമിൻ സി പുരുഷൻമാരിലെ ബീജ ഉൽപ്പാദനം കൂട്ടുകയും ലൈംഗിക ഉണർവ് പ്രദാനം ചെയ്യുകയും ചെയ്യും. സ്ത്രീകള്‍ക്കും ഇത് ഉത്തമമാണ്.
നെല്ലിക്ക തണുപ്പിക്കുന്ന സ്വഭാവമുള്ളതിനാൽ ചുമയും ജലദോഷവും ഉള്ളവർ നെല്ലിക്ക ഒഴിവാക്കണം. കൂടാതെ, സമീപ ഭാവിയില്‍ ഓപ്പറേഷന് നടത്തേണ്ടവര്‍ നെല്ലിക്ക കഴിയ്ക്കരുത്.