Rice Water Benefits

ചർമ്മം തിളങ്ങാൻ കഞ്ഞിവെള്ളം കിടുവാ...

Ajitha Kumari
Apr 16,2024
';

Rice Water Health Benefits

ആരോഗ്യ ഗുണങ്ങൾ നിരവധിയുള്ള ഒന്നാണ് കഞ്ഞിവെള്ളം. ചോറ് കുതിർത്ത് പാകം ചെയ്‌താൽ അവശേഷിക്കുന്ന വെള്ളമാണിത്

';

സൗന്ദര്യസംരക്ഷണത്തിനും

ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും കഞ്ഞിവെള്ളം കിടുവാണ്. കഞ്ഞിവെള്ളത്തില്‍ ധാരാളം പ്രോട്ടീനുകളും കാര്‍ബോഹൈഡ്രേറ്റുകളും അടങ്ങിയിട്ടുണ്ട്.

';

ചർമ്മം വെട്ടി തിളങ്ങും

മുഖത്തിനും തലമുടിക്കും കഞ്ഞിവെള്ളം ഏറെ ഗുണം ചെയ്യും. കഞ്ഞിവെള്ളം ഉപയോഗിച്ച് മുഖം കഴുകുന്നത് പതിവാക്കിയാൽ ചർമ്മം വെട്ടി തിളങ്ങും ഒപ്പം മൃദുലവുമാകും

';

ആന്‍റി- ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍

കഞ്ഞിവെള്ളത്തില്‍ ഫിനോളിക് ആസിഡുകളും ഫ്ലേവനോയ്ഡുകളും അടങ്ങിയിട്ടുണ്ട്. ഇവയിൽ ആന്‍റി- ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിലെ പാടുകളും മറ്റും അകറ്റാന്‍ സഹായിക്കും

';

മുഖക്കുരു തടയാനും

മുഖത്തെ അടഞ്ഞ ചര്‍മസുഷിരങ്ങള്‍ തുറക്കാന്‍ കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകുന്നത് നല്ലതാണ്. ഇതുവഴി മുഖക്കുരു തടയാനും സഹായിക്കും

';

ചര്‍മ്മത്തെ ചെറുപ്പമായിരിക്കാന്‍

വിറ്റാമിനുകളായ ബി, ഇ തുടങ്ങിയവ അടങ്ങിയ കഞ്ഞിവെള്ളം ചര്‍മ്മത്തെ ചെറുപ്പമായിരിക്കാന്‍ സഹായിക്കും

';

മുഖം കഴുകുന്നത് നല്ലതാണ്

മുഖത്തെ കറുത്ത പാടുകളെ അകറ്റാനും കഞ്ഞി വെള്ളം ഉപയോഗിച്ച് മുഖം കഴുകുന്നത് നല്ലതാണ്. കഞ്ഞി വെള്ളം ഉപയോഗിച്ച് കഴുത്ത് കഴുകുന്നത് കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറം അകറ്റാന്‍ സഹായിക്കും

';

Rice Water Benefits

തലമുടി കൊഴിച്ചില്‍ തടയാനും മുടിയുടെ ആരോഗ്യം വർധിപ്പിക്കാനും കഞ്ഞിവെള്ളം സൂപ്പറാണ്. ഒരു കപ്പ് കഞ്ഞിവെള്ളത്തിന് 20 ഗ്രാം ഉലുവ എടുക്കുക. രാത്രി മുഴുവൻ കഞ്ഞിവെള്ളത്തിൽ ഉലുവ ഇട്ട് വയ്ക്കുക. രാവിലെ ഉലുവ അരിച്ചുമാറ്റാം

';

കഞ്ഞിവെള്ളം

ഈ കഞ്ഞിവെള്ളം നനഞ്ഞ മുടിയിൽ സ്‌പ്രേ ചെയ്യുകയോ ബ്രഷ് ഉപയോഗിച്ച് പുരട്ടുകയോ ചെയ്യാം. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം

';

തലമുടി കൊഴിച്ചില്‍

കഞ്ഞിവെള്ളം വെറുതേ തലയില്‍ പുരട്ടുന്നതും തലമുടി കൊഴിച്ചില്‍ തടയാനും തലമുടി വളരാനും സഹായിക്കും.

';

VIEW ALL

Read Next Story