എന്തുകൊണ്ടാണ് ദിവസവും ഉണക്കമുന്തിരിയിട്ട് കുതിർത്ത വെള്ളം കുടിക്കണമെന്ന് പറയുന്നത്? കാരണമറിയാം...
വിറ്റാമിൻ സി, ബി കോംപ്ലക്സ് തുടങ്ങിയ അവശ്യ വിറ്റാമിനുകളാൽ സമ്പന്നമാണ് ഉണക്കമുന്തിരി. കൂടാതെ ഫിനോളിക് സംയുക്തങ്ങൾ പോലുള്ള ആന്റി ഓക്സിഡന്റുകൾ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു.
ഉണക്കമുന്തിരിയിൽ ഡയറ്ററി ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പ് നിയന്ത്രിക്കുകയും കലോറി ഉപഭോഗം കുറയ്ക്കാനും സഹായിക്കുന്നു. അതിലൂടെ ശരീരഭാരവും നിയന്ത്രിക്കാനാകുന്നു.
ഉണക്കമുന്തിരിയിട്ട് കുതിർത്ത വെള്ളം കുടിക്കുന്നത് മലബന്ധം പോലുള്ള പ്രശ്നങ്ങളിൽ നിന്ന് മുക്തി നൽകും. ഇതിലെ ഡയറ്ററി ഫൈബർ ദഹനം മെച്ചപ്പെടുത്തും.
ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ് ഉണക്കമുന്തിരി. എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ ഇത് സഹായിക്കുന്നു. കൂടാതെ ഉണക്കമുന്തിരിയിൽ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്.
ദിവസവും ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് ഫ്രീ റാഡിക്കലുകളെ ചെറുക്കുന്നു. അത് അകാല വാർധക്യത്തിന്റെ ലക്ഷണങ്ങളെ ചെറുക്കാൻ സഹായിക്കും. ചർമ്മം തിളക്കമുള്ളതാക്കാൻ ഇത് സഹായിക്കുന്നു.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക