Drumstick benefits

മുരിങ്ങയിലയും കായും കഴിച്ചോളൂ, ഗുണങ്ങൾ ഏറെ..!

Ajitha Kumari
Dec 11,2023
';

ആരോ​ഗ്യ ​ഗുണങ്ങള്‍

നിരവധി ആരോ​ഗ്യ ​ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് മുരിങ്ങയ്ക്കയും മുരിങ്ങയിലയും മുരിങ്ങയുടെ പൂവുമൊക്കെ. ഇവയെല്ലാം ആന്‍റി ഓക്സിഡന്‍റുകളുടെ കലവറയാണ്.

';

പോഷകങ്ങള്‍

വിറ്റാമിൻ സി, വിറ്റാമിൻ എ, വിറ്റാമിൻ ബി6, പ്രോട്ടീൻ, കാത്സ്യം, അയേണ്‍, ഇരുമ്പ്, അമിനോ അസിഡുകള്‍ തുടങ്ങിയ അവശ്യ പോഷകങ്ങളും ഇവയില്‍ അടങ്ങിയിട്ടുണ്ട്.

';

വിറ്റാമിൻ സി

ഓറഞ്ചിനെക്കാൾ ഏഴിരട്ടി വിറ്റാമിൻ സി ക്യാരറ്റിനേക്കാൾ 10 മടങ്ങ് വിറ്റാമിൻ എ പാലിനേക്കാൾ 17 മടങ്ങ് കാത്സ്യം തൈരിനേക്കാൾ ഒമ്പത് മടങ്ങ് പ്രോട്ടീൻ വാഴപ്പഴത്തേക്കാൾ 15 മടങ്ങ് പൊട്ടാസ്യം ചീരയെക്കാള്‍ 25 മടങ്ങ് ഇരുമ്പ് എന്നിവ നൽകാൻ മുരിങ്ങയ്ക്കയ്ക്ക് കഴിയും.

';

മുരിങ്ങയില ഡയറ്റില്‍

കുട്ടികളും ഗർഭിണികളും മുലയൂട്ടുന്ന സ്ത്രീകളും മുരിങ്ങയില ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ആരോഗ്യ വിദഗ്ധരും പറയാറുണ്ട്.

';

ഹൃദയാരോഗ്യം

മുരിങ്ങയ്ക്കയിലും മുരിങ്ങയിലുമുള്ള ഓലിക് ആസിഡ് ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

';

ചീത്ത കൊളസ്ട്രോൾ

ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും, രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഇവ സഹായിക്കും.

';

രക്തത്തിലെ പഞ്ചസാര

നാരുകളും അമിനോ ആസിഡുകളും അടങ്ങിയിരിക്കുന്നതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും മുരിങ്ങയില സഹായിക്കും

';

വിറ്റാമിന്‍ സി

വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ രോഗ പ്രതിരോധശേഷി കൂട്ടാനും ഇവ ഗുണം ചെയ്യും

';

അയേണ്‍

അയേണ്‍ ധാരാളം അടങ്ങിയ മുരിങ്ങയില പതിവായി കഴിക്കുന്നത് വിളര്‍ച്ചയെ തടയാന്‍ സഹായിക്കും

';

ഫൈബര്‍

ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ദഹനസംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാനും സഹായിക്കും

';

എല്ലുകളുടെ ആരോഗ്യത്തിന്

എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ കാത്സ്യം, ഫോസ്ഫറസ് എന്നിവ മുരിങ്ങയിലയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്

';

മുരിങ്ങയില

മുരിങ്ങയില ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ആന്‍റി ഓക്സിഡന്‍റുകളുടെ കലവറയാണ് മുരിങ്ങയില

';

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന്

ആന്‍റി- ഇൻഫ്ലമേറ്ററി സ്വഭാവമുള്ളതിനാലും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും മുരിങ്ങയില ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്

';

VIEW ALL

Read Next Story