പുതിനയിലയുടെ ഗുണങ്ങൾ അറിയാം
നിരവധി ആരോഗ്യ ഗുണങ്ങളുള്ള സസ്യമാണ് പുതിന.
പുതിനയിൽ മെന്തോൾ അടങ്ങിയിട്ടുണ്ട്. ഇത് ജലദോഷവും മൂക്കടപ്പും മാറാൻ സഹായിക്കുന്നു.
ചർമ്മത്തിൻറെ ആരോഗ്യം മികച്ചതായി നിലനിർത്താൻ സഹായിക്കുന്ന ആൻറി മൈക്രോബയൽ ഗുണങ്ങളും ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങളും പുതിനയ്ക്കുണ്ട്.
ഓക്കാനം ഒഴിവാക്കാൻ പുതിന നല്ലതാണ്.
വിശപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും പുതിനയില മികച്ചതാണ്.
പുതിനയില ചായ ഉന്മേഷം നൽകുന്നതിന് സഹായിക്കുന്നു. ഇത് ശരീരത്തിനും മനസ്സിനും ഗുണം ചെയ്യുന്നു.
ഗ്യാസ്, വയറിളക്കം തുടങ്ങിയ വയറുസംബന്ധമായ ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് ആശ്വാസം നൽകാനും ദഹനം മികച്ചതാക്കാനും പുതിനയില സഹായിക്കുന്നു.
വായ്നാറ്റം അകറ്റാനും മോണയുടെ ആരോഗ്യം മികച്ചതാക്കാനും പുതിനയില മികച്ചതാണ്.
വിവിധ ഭക്ഷണങ്ങളിൽ പുതിനയില ചേർക്കുന്നത് സ്വാദ് വർധിപ്പിക്കുന്നു.