തേനിന്റെ ഗുണങ്ങൾ അറിയാം
തേനിൽ ആന്റി ബാക്ടീരിയൽ, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉണ്ട്. ഇത് ചർമ്മത്തിലെ അധിക എണ്ണ ഉത്പാദനം കുറയ്ക്കാൻ സഹായിക്കുന്നു.
മൃതകോശങ്ങളെ നീക്കം ചെയ്യാൻ തേൻ സഹായിക്കും. ഇത് ചർമ്മത്തിന് ആരോഗ്യമുള്ള ഘടന നൽകുന്നു.
മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ ചെറുക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത ആന്റി മൈക്രോബയൽ ഗുണങ്ങൾ തേനിനുണ്ട്.
ചർമ്മത്തിലെ എണ്ണമയം കുറച്ച് ജലാശം നിലനിർത്താൻ സഹായിക്കുന്ന പ്രകൃതിദത്ത ഹ്യുമെക്റ്റന്റാണ് തേൻ.
തേനിന് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉണ്ട്. ഇത് ചർമ്മത്തിലെ ചുവപ്പ്, വീക്കം എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു.
മുറിവുകൾ വേഗത്തിൽ സുഖപ്പെടുത്താൻ സഹായിക്കുന്ന ഗുണങ്ങൾ തേനിന് ഉണ്ട്.
ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന ആന്റി ഓക്സിഡന്റ് ഗുണങ്ങൾ തേനിന് ഉണ്ട്.