രാവിലെ കറുവപ്പട്ട വെള്ളം കുടിച്ചോളൂ... ഗുണങ്ങൾ നിരവധി
കറുവപ്പട്ട ഇട്ട വെള്ളം വെറും വയറ്റിൽ കുടിക്കുന്നത് തടി കുറയാൻ നല്ലതാണ്. ഇത് ശരീരത്തിലെ കൊഴുപ്പ് കത്തിച്ച് കളയുന്നു.
രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന കാര്യത്തിലും കറുവപ്പട്ട കേമനാണ്. കൂടാതെ ആൻ്റിഫംഗൽ, ആന്റിബാക്ടീരിയൽ, ആന്റിവൈറലായുമിത് പ്രവർത്തിക്കുന്നു.
കറുവപ്പട്ടയ്ക്ക് സ്വാഭാവിക ദഹന ഗുണങ്ങളുണ്ട്. അത് ആമാശയത്തെ ശമിപ്പിക്കാനും ഗ്യാസ്, വീക്കം, ദഹനക്കേട് തുടങ്ങിയ ദഹന പ്രശ്‌നങ്ങളെ ലഘൂകരിക്കാനും സഹായിക്കും.
ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കറുവപ്പട്ട സഹായകമാണ്.
കറുവപ്പട്ടയ്ക്ക് ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുകയും ഹൃദ്രോഗം, പ്രമേഹം, ചിലതരം കാൻസർ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
ദിവസവും വെറും വയറ്റിൽ കറുവപ്പട്ട വെള്ളം കുടിക്കുന്നത് അൽഷിമേഴ്‌സ് പോലുള്ള രോഗങ്ങൾക്ക് ഗുണകരമാണ്.
ദിവസവും രാവിലെ കറുവപ്പട്ട വെള്ളം പതിവായി കുടിക്കുന്നത് കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.