മുഖത്തെ ചുളിവുകൾ അകറ്റാം; ഫെയ്സ് യോഗ ശീലമാക്കൂ...
മുഖത്ത് ചുളിവുകള്‍ വരാതിരിയ്ക്കാനും ഉള്ള ചുളിവുകള്‍ നീക്കാനും സഹായിക്കുന്ന ഒന്നാണ് ഫെയ്സ് യോഗ.
ഫെയ്സ് യോഗ ചെയ്യുന്നതിലൂടെ നമ്മുടെ മാനസിക- ശാരീരിക- സൗന്ദര്യ പ്രശ്നങ്ങളെ പെട്ടെന്ന് പരിഹരിക്കാൻ സാധിക്കും.
പതിവായി ഫെയ്സ് യോഗ ചെയ്യുന്നത് പേശികളുടെ ഘടന മെച്ചപ്പെടുത്തുകയും യുവത്വത്തിന്റെ തിളക്കം നൽകുകയും ചെയ്യുന്നു.
ഫെയ്സ് യോഗ ചർമ്മ കോശങ്ങളിലേക്കുള്ള രക്തയോട്ടം പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ ചർമ്മത്തിന് മെച്ചപ്പെട്ട പോഷക വിതരണം ഉറപ്പാക്കാനും ഇവയ്ക്കാകും.
കണ്ണുകൾക്ക് ചുറ്റുമുള്ള നീർക്കെട്ട് കുറയ്ക്കാൻ സഹായിക്കുന്നു. ഇതിനോടൊപ്പം സ്ട്രെസ് കുറയ്ക്കാൻ ഫെയ്സ് യോഗല ഫലപ്രദമാണ്.
ചെലവില്ലാതെ വീട്ടിൽ തന്നെ ചെയ്യാവുന്ന സൗന്ദര്യ സംരക്ഷണ മാർഗമാണ് ഫെയ്സ് യോഗ. പാർശ്വഫലങ്ങളില്ലെന്നതും ഇതിന്റെ പ്രത്യേകതയാണ്.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.