പ്രകൃതിദത്തമായ രീതിയിൽ മുടിക്ക് നിറവും തിളക്കവും ആരോഗ്യവും നല്‍കാനാണ് സാധാരണയായി മൈലാഞ്ചി ഉപയോഗിക്കുന്നത്.
മൈലാഞ്ചി പുരട്ടുന്നത് മുടിയ്ക്ക് ഏറെ ഗുണങ്ങൾ നല്‍കും. മൈലാഞ്ചിയിലെ പ്രകൃതിദത്ത ഘടകങ്ങള്‍ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു.
മൈലാഞ്ചി ഇലകളിലെ പ്രകൃതിദത്തമായ ചില ഘടകങ്ങള്‍ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. എള്ളെണ്ണയും മൈലാഞ്ചിയും മുടി വളരാന്‍ സഹായിയ്ക്കുന്നു.
കടുകെണ്ണയില്‍ മൈലാഞ്ചി കലർത്തി ഉപയോഗിക്കുന്നത് മുടി കൊഴിച്ചിലിനെ പ്രതിരോധിക്കും. കടുകെണ്ണയിൽ മൈലാഞ്ചി ഇലകളോ പൊടിയോ ചേർത്ത് നന്നായി തിളപ്പിച്ചെടുക്കാം.
താരനും അനുബന്ധ പ്രശ്നങ്ങളും അകറ്റാനും മൈലാഞ്ചി ഉത്തമമമാണ്.
മൈലാഞ്ചിയിലെ ആന്‍റി മൈക്രോബിയൽ, ഫംഗസ് വിരുദ്ധ ഗുണങ്ങൾക്ക് തലയോട്ടിയിലുണ്ടാകുന്ന ചൊറിച്ചിലിന് പരിഹാരം കണ്ടെത്താന്‍ സാധിക്കും.
മുടിക്ക് നിറം ലഭിക്കാനും മുടിയുടെ ബലം വർധിപ്പിക്കാനും മുടിയിഴകൾക്ക് സ്വാഭാവിക രീതിയിൽ തിളക്കം നൽകാനുമെല്ലാം മൈലാഞ്ചി ഉപയോഗിക്കാം.
വരണ്ടതോ അല്ലെങ്കിൽ കേടുപാടുള്ളതോ ആയ മുടിയുടെ അറ്റങ്ങൾ പലപ്പോഴും പൊട്ടി പോകാനുള്ള സാധ്യതയുണ്ട്. ഈ പ്രശ്നവും മൈലാഞ്ചി കൊണ്ട് പരിഹരിക്കാം.
എണ്ണമയം കൂടുതലുള്ള ശിരോചർമത്തിൽ എളുപ്പത്തിൽ അഴുക്ക് അടിഞ്ഞുകൂടാനും കൂടുതൽ താരൻ ഉണ്ടാകാനുമുള്ള സാധ്യതയുണ്ട്.