ശരീര ഭാരം കുറയ്ക്കാൻ ഡയറ്റും വ്യായാമവും മാത്രം പോര കേട്ടോ ജീവിതശൈലിയിലെ ചില ഘടകങ്ങളും ഇതുമായി ബന്ധപ്പെട്ടിട്ടുണ്ട്.
ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ രാത്രി സമയത്തെ ഭക്ഷണത്തിൽ പ്രത്യേക ശ്രദ്ധ വേണം
രാത്രിയിലെ ഭക്ഷണം ശരീരത്തിന്റെ കൊഴുപ്പ് എരിച്ചു കളയുന്നതിനെ സാരമായി ബാധിക്കും.
പകൽ സമയങ്ങളിൽ ശരീരത്തിലെ ഉപാപചയപ്രവർത്തനം നല്ല രീതിയിൽ പ്രവർത്തിക്കുന്നു. വൈകുന്നേരങ്ങളിൽ ദഹനവ്യവസ്ഥ മന്ദഗതിയിലാകും. രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കും.
അതിനാൽ ശരീരഭാരം കുറയ്ക്കാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നവർ രാത്രിയിൽ ഭക്ഷണം തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം.
ഇത്തരക്കാർ രാത്രിയിൽ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്. അവ അറിയാം...
സംസ്കരിച്ച ഫ്രോസൺ ഫുഡ് ശരീരഭാരം കുറയ്ക്കാനുള്ള നിങ്ങളുടെ ലക്ഷ്യങ്ങളെ തടസപ്പെടുത്തും. ഇവയിൽ ഹാനികരമായ പ്രിസർവേറ്റീവുകൾ, കൃത്രിമ എൻഹാൻസറുകൾ, ഹൈഡ്രോജെനേറ്റഡ് എണ്ണകൾ എന്നിവ അടങ്ങിയിട്ടുണ്ടാകും
മൈക്രോവേവ് പോപ്‌കോണിൽ ട്രാൻസ് ഫാറ്റുകളുടെയും സോഡിയത്തിന്റെയും അളവ് കൂടുതലാണ്. ഈ ലഘുഭക്ഷണങ്ങൾ വൈകുന്നേരങ്ങളിൽ കഴിക്കുന്നത് ശരീരഭാരം കൂട്ടും.
ശീതളപാനീയങ്ങളും കാർബണേറ്റഡ് പാനീയങ്ങളും രാത്രിസമയങ്ങളിൽ കുടിക്കുന്നത് ശരീര ഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളെ വെള്ളത്തിലാക്കും. ഇവയിലെ ഉയർന്ന പഞ്ചസാരയുടെ അംശം ദഹനത്തെയും ഉറക്കത്തെയും തടസപ്പെടുത്തും.
ഇതിൽ ഹൈ ഫ്രക്ടോസ് കോൺ സിറപ്പ് അടങ്ങിയിട്ടുണ്ട്. കെച്ചപ്പ് പതിവായി കഴിക്കുന്നത് പ്രത്യേകിച്ച് രാത്രിയിൽ കലോറി ഉപഭോഗം വർധിപ്പിക്കും.
ഫ്രഞ്ച് ഫ്രൈകളിൽ ഗണ്യമായ അളവിൽ പൂരിത കൊഴുപ്പുകൾ, കൊളസ്ട്രോൾ, കലോറികൾ എന്നിവ അടങ്ങിയിട്ടുണ്ട്. രാത്രിയിൽ മെറ്റബോളിസം സ്വാഭാവികമായി മന്ദഗതിയിലാകുമ്പോൾ ഇവ കഴിക്കുന്നത് ശരീര ഭാരം കൂട്ടും.