Side Effects Of Paneer

അമിതമായി പനീർ കഴിക്കുന്നതിന്റെ പാർശ്വഫലങ്ങൾ

Oct 30,2023
';


പനീർ കഴിക്കുന്നത് ദഹനത്തെ സഹായിക്കുകയും മെറ്റബോളിസം വർധിപ്പിക്കുകയും ചെയ്യുമെങ്കിലും അമിതമായി പനീർ കഴിക്കുന്നത് വയറിന് അസ്വസ്ഥതയുണ്ടാക്കും.

';


പനീറിൽ പൂരിത കൊഴുപ്പ് കൂടുതലാണ്. ഇത് അമിതമായി കഴിക്കുമ്പോൾ കൊളസ്ട്രോളിന്റെ അളവ് വർധിക്കുകയും ഹൃദ്രോ​ഗസാധ്യത വർധിക്കുകയും ചെയ്യും.

';


കാത്സ്യത്തിന്റെ പ്രധാന ഉറവിടമാണ് പനീർ. കാത്സ്യം അമിതമായി ശരീരത്തിലെത്തുന്നത് വൃക്കയിൽ കല്ലുകൾ ഉണ്ടാകുന്നതിന് കാരണമാകും.

';


പനീർ പോലുള്ള പാൽ ഉത്പന്നങ്ങളിൽ കാണപ്പെടുന്ന ലാക്ടോസ് ചില ആളുകൾക്ക് ദഹിക്കാൻ പ്രയാസമുണ്ടാകും. ഇത് ദഹനപ്രശ്നങ്ങളിലേക്ക് നയിക്കുന്നു.

';


പനീറിൽ സോഡിയം കൂടുതലായിരിക്കും. അമിതമായി സോഡിയം കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദവും മറ്റ് ആരോ​ഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.

';


പനീർ പോലുള്ള പാൽ ഉത്പന്നങ്ങൾ കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ചിലർക്ക് മുഖക്കുരു പോലുള്ള ചർമ്മ പ്രശ്നങ്ങൾ ഉണ്ടാക്കും.

';

VIEW ALL

Read Next Story