Chanakya Niti

ജീവിതത്തിൽ വിജയം നേടണോ? അറിയാതെ പോകരുത് ഈ ചാണക്യ വചനങ്ങൾ

Zee Malayalam News Desk
Nov 22,2024
';

ചാണക്യൻ

ചാണക്യന്‍ തന്റെ ചാണക്യനീതിയില്‍ മനുഷ്യജീവിതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളെയും കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. ജീവിതത്തിൽ വിജയം സ്വന്തമാക്കണമെങ്കിൽ നാം ചില കാര്യങ്ങൾ ശ്രദ്ധിക്കണം.

';

മറ്റുള്ളവരുടെ തെറ്റ്

മറ്റുള്ളവരുടെ ചില തെറ്റുകളില്‍ നിന്ന് പഠിക്കുന്നതിലൂടെ മാത്രമേ നിങ്ങള്‍ക്ക് ജീവിതത്തില്‍ വിജയം നേടാൻ കഴിയൂവെന്ന് ചാണക്യന്‍ പറയുന്നു. അത്തരം തെറ്റ് നിങ്ങളുടെ ജീവിതത്തില്‍ വരുത്താതിരുന്നാല്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കും.

';

സൗഹൃദം

സൗഹൃദം എപ്പോഴും നിങ്ങളുടേതിന് തുല്യമായ ഒരു വ്യക്തിയുമായിട്ടായിരിക്കണമെന്ന് ചാണക്യന്‍ പറയുന്നു. പാമ്പ്, ആട്, കടുവ എന്നിവയ്ക്ക് ഒരിക്കലും പരസ്പരം ചങ്ങാത്തം കൂടാന്‍ കഴിയില്ല. അതുപോലെ വിപരീത സ്വഭാവമുള്ളവരുമായി ഒരിക്കലും ചങ്ങാത്തം കൂടരുത്.

';

അറിവ്

അറിവ് എപ്പോള്‍ എവിടെ കണ്ടാലും അത് നേടാന്‍ ശ്രമിക്കണം. അറിവ് ഒരിക്കലും പാഴാകില്ല. രാജാവിന്റെ പ്രശസ്തി അവന്റെ രാജ്യത്ത് മാത്രമേ നിലനില്‍ക്കുകയുള്ളൂ. എന്നാല്‍ പണ്ഡിതന്മാരും അറിവുള്ളവരും എല്ലാ മേഖലകളിലും ആരാധിക്കപ്പെടുന്നുവെന്ന് ചാണക്യൻ പഠിപ്പിക്കുന്നു.

';

മരുന്ന്

മരുന്ന് കഴിക്കുന്നതില്‍ നിങ്ങള്‍ ഒരിക്കലും അശ്രദ്ധ കാണിക്കരുത്. മരുന്നുകളുടെ ഉപയോഗത്തില്‍ പിഴവ് സംഭവിച്ചാല്‍ അത് ദോഷകരമായി മാറുന്നു. മരുന്ന് ഉപയോഗിക്കുന്നതിന് മുമ്പ് രോഗവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ആളുകള്‍ അറിഞ്ഞിരിക്കണമെന്നും ചാണക്യന്‍ പറയുന്നു.

';

പണം

ഒരിക്കലും നിങ്ങള്‍ അശ്രദ്ധമായി പണം ഉപയോഗിക്കരുത്. ചാണക്യന്റെ അഭിപ്രായത്തില്‍ പണം ശരിയായി ഉപയോഗിച്ചില്ലെങ്കില്‍ ഒരു വ്യക്തി നാശത്തിന്റെ വക്കിലെത്തും. അത്തരമൊരു സാഹചര്യത്തില്‍ ഓരോ വ്യക്തിയും പണം വിവേകത്തോടെ ചെലവഴിക്കണം.

';

ഗുരു

ഒരിക്കലും ഗുരുവിന്റെ കല്‍പ്പനകള്‍ ധിക്കരിക്കുതെന്ന് ചാണക്യനീതിയില്‍ പറയുന്നു. ആചാര്യന്മാരുടെയും ഗുരുക്കന്മാരുടെയും വാക്കുകള്‍ കേള്‍ക്കാതിരുന്നാല്‍ ജീവിതം കഷ്ടത്തിലാകും. അവരെ അനാദരിക്കുന്ന ആളുകള്‍ ജീവിതത്തില്‍ സന്തോഷം അനുഭവിക്കില്ല.

';

അമിത ചിന്ത

സൗന്ദര്യം, ഭക്ഷണം, പണം എന്നിവയെക്കുറിച്ച് ചിന്തിച്ച് ഒരിക്കലും അസംതൃപ്തരാകരുതെന്ന് ചാണക്യൻ ഓർമിപ്പിക്കുന്നു. ഏതൊരു ജോലിയും ചെയ്യുന്നതിനുമുമ്പ്, നല്ലതും ചീത്തയും എന്താണെന്ന് പരിശോധിക്കണം. ഇത്തരക്കാര്‍ക്ക് ജീവിതത്തില്‍ ഒരു പ്രശ്നവും നേരിടേണ്ടി വരില്ല.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.

';

VIEW ALL

Read Next Story