നിങ്ങളുടെ ദാമ്പത്യജീവിതത്തിലെ വില്ലനാര്? സന്തോഷകരമായ കുടുംബ ജീവിതത്തിനായ് ഇതാ ചില ചാണക്യവചനങ്ങൾ.....
പൗരാണിക ഭാരതത്തിൽ ജീവിച്ചിരുന്ന ഏറ്റവും പ്രഗത്ഭനായ വ്യക്തിയായിരുന്നു ആചാര്യ ചാണക്യൻ. നൂറ്റാണ്ടുകൾക്ക് മുമ്പ് രചിക്കപ്പെട്ട അദ്ദേഹത്തിന്റെ ചാണക്യ നീതി ഇന്നും ഏറെ പ്രസക്തമാണ്.
ജീവിതത്തിന്റെ എല്ലാ മേഖലകളുമായും ബന്ധപ്പെട്ട സുപ്രധാന കാര്യങ്ങള്‍ ചാണക്യ നീതിയിൽ പരാമര്‍ശിച്ചിരിക്കുന്നു. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍, ഒരു വ്യക്തിക്ക് ജീവിതത്തിലെ പ്രശ്‌നങ്ങൾ ഒഴിവാക്കി സംതൃപ്തവും വിജയകരവുമായ ജീവിതം നയിക്കാൻ സാധിക്കുമെന്ന് ചാണക്യൻ പറയുന്നു.
ദാമ്പത്യ ജീവിതത്തെ പറ്റിയുള്ള സുപ്രധാന കാര്യങ്ങളും ചാണക്യ നീതിയില്‍ പരാമര്‍ശിക്കുന്നുണ്ട്. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള അകല്‍ച്ചയ്ക്ക് കാരണമാകുന്ന ചില കാര്യങ്ങളുണ്ടെന്ന് ചാണക്യന്‍ പറയുന്നു. ചാണക്യനീതി അനുസരിച്ച് ഭാര്യാഭര്‍ത്താക്കന്മാര്‍ തങ്ങളുടെ ബന്ധം ദൃഢമാക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ.
ഭാര്യയും ഭര്‍ത്താവും തങ്ങളുടെ വ്യക്തിപരമായ കാര്യങ്ങള്‍ ഒരിക്കലും പുറത്തുള്ളവരോട് പറയരുത്. അവര്‍ക്ക് നിങ്ങളോട് എത്ര അടുപ്പമുണ്ടെങ്കിലും, നിങ്ങളുടെ സ്വകാര്യ കാര്യങ്ങള്‍ മറ്റുള്ളവരോട് പങ്കുവയ്ക്കരുത്. ഇങ്ങനെ ചെയ്യുന്നതിലൂടെ ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടായേക്കാമെന്ന് ചാണക്യൻ പറയുന്നു.
ഏത് ബന്ധത്തെയും ദുര്‍ബലമാക്കുന്ന ഒന്നാണ് അഹംഭാവം. ചാണക്യ നീതി അനുസരിച്ച്, ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് തുല്യ സ്ഥാനമുണ്ട്. അതിനാല്‍ ഇരുവരും പരസ്പരം ബഹുമാനിക്കണം. പങ്കാളികള്‍ തമ്മില്‍ അഹംഭാവം ഉള്ള ഒരു ബന്ധം അധികകാലം നിലനില്‍ക്കില്ല.
വിശ്വാസമാണ് ഏതൊരു ബന്ധത്തിന്റെയും അടിത്തറ. ഭാര്യഭർതൃ ബന്ധത്തിൽ വിശ്വാസമില്ലെങ്കിൽ നിങ്ങളുടെ ബന്ധം ശക്തമല്ലെന്നാണ് അർത്ഥം. അതുകൊണ്ട് നിങ്ങളുടെ ഒരിക്കലും ബന്ധത്തില്‍ സംശയം വരരുത്. സംശയം തോന്നിയാല്‍ തന്നെ നേരെ ചെന്ന് പങ്കാളിയോട് ചോദിക്കുക. അവ ഒരിക്കലും മനസില്‍ വയ്ക്കരുത്.
തെറ്റിദ്ധാരണയോ സംശയമോ കാരണം ഏതൊരു ബന്ധവും തകരുമെന്ന് പറയപ്പെടുന്നു. അന്ധവിശ്വാസിയായ ഒരാള്‍ ആരെയും ശ്രദ്ധിക്കുന്നില്ല, താന്‍ ചിന്തിക്കുന്നത് ശരിയാണെന്ന് അയാള്‍ക്ക് പലപ്പോഴും തോന്നുന്നു. അതിനാല്‍ നിങ്ങളുടെ ബന്ധത്തില്‍ നിന്ന് സംശയം അകറ്റി നിര്‍ത്തുക.
ദാമ്പത്യബന്ധത്തില്‍ ഒരിക്കലും കള്ളങ്ങള്‍ക്ക് സ്ഥാനമില്ല. സത്യം പറയാന്‍ നിങ്ങള്‍ക്ക് ധൈര്യമില്ലെന്ന് എപ്പോഴെങ്കിലും തോന്നിയാല്‍ പരസ്പരം സംസാരിച്ച് പ്രശ്‌നം പരിഹരിക്കുക. ഒപ്പം പരസ്പരം സഹായിക്കാന്‍ ശ്രമിക്കുക.
ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് പരസ്പരം ബഹുമാനം ഇല്ലെങ്കില്‍ ബന്ധത്തില്‍ വിള്ളലുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ഭാര്യയും ഭര്‍ത്താവും അവരുടെ ബന്ധത്തെ ബഹുമാനിക്കേണ്ടതാണ്. മറ്റുള്ളവരുടെ മുമ്പിൽ നിങ്ങളുടെ പങ്കാളിയെ അപമാനിക്കുകയോ തരംതാഴ്ത്തുകയോ ചെയ്യരുത്.
ദേഷ്യത്തില്‍ പറയുന്ന കാര്യങ്ങള്‍ ചിലപ്പോള്‍ ജീവിതത്തിന് ദുഖം സമ്മാനിക്കും. അതുകൊണ്ടുതന്നെ ഭാര്യാഭര്‍ത്താക്കന്മാര്‍ ഒരിക്കലും പരസ്പരം ദേഷ്യപ്പെടരുത്. ദേഷ്യം തോന്നുന്ന സാഹചര്യത്തിൽ കഴിവതും സ്വയം നിയന്ത്രിക്കണമെന്ന് ചാണക്യൻ ഓർമിപ്പിക്കുന്നു.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.