New Delhi : ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ (Vice President Venkaiah Naidu) സ്വകാര്യമായി ഔദ്യോഗിക ട്വിറ്റർ (Twitter) അക്കൗണ്ടിന്റെ ബ്ലു ബാഡ്ജ് നീക്കം ചെയ്തു. @MVenkaiahNaidu എന്ന ഉപരാഷ്ട്രപതിയുടെ ട്വിറ്റർ അക്കൗണ്ടിന്റെ ബ്ലു ബാഡ്ജാണ് (Blue Badge) അമേരിക്കൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം നീക്കം ചെയ്തത്.
എന്നാൽ ബ്ലു ബാഡ്ജ് നീക്കം ചെയ്തു എന്ന് വാർത്ത പുറത്ത് വന്നതോടെ മണിക്കൂറുകൾക്കുള്ളിൽ ട്വിറ്റർ അത് പുനഃസ്ഥാപിക്കുകയും ചെയ്തു.
ALSO READ : Twitter Suspended: പ്രസിഡന്റിന്റെ ട്വീറ്റ് നീക്കം ചെയ്തു; ട്വിറ്ററിനെ അനിശ്ചിതകാലത്തേക്ക് വിലക്കി നൈജീരിയ
നാളുകളായി വെങ്കയ്യ നായിഡുവിന്റെ പേരിൽ അക്കൗണ്ട് പ്രവർത്തനരഹിതമായ സാഹചര്യത്തിലാണ് അക്കൗണ്ടിന്റെ ബ്ലു ബാഡ്ജ് നീക്കം ചെയ്തതെന്ന് ഉരാഷ്ട്രപതിയുടെ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥർ അറിയിച്ചത്. അക്കൗണ്ട് സജ്ജീവമല്ലാത്തതിനെ തുടർന്ന് ട്വിറ്റർ അൽഗോരിതം ബ്ലു ബാഡ്ജ് നീക്കം ചെയ്യുകയായിരുന്നു എന്ന് ഉദ്യോസ്ഥാർ അറിയിച്ചു. 2020 ജൂണിലായിരുന്നു വെങ്കയ്യ നായിഡുവിന്റെ അക്കൗണ്ടിൽ നിന്ന് അവസാനമായി ഒരു ട്വീറ്റ് ഉണ്ടായത്.
വെങ്കയ്യ നായിഡു അവസാനമായി ട്വിറ്റിറിൽ പങ്കുവെച്ച് ട്വീറ്റ്
Always been a strong and vocal admirer of Chhatrapati Shivaji Maharaj and worshipper of Goddess Bhawani.
Reminded Members that as per conventional practice at the time of taking oath, no slogans are given.
No disrespect at all.
— M Venkaiah Naidu (@MVenkaiahNaidu) July 23, 2020
ALSO READ : Facebook ഉം Twitter ഉം മെയ് 26 ന് ശേഷം ഇന്ത്യയിൽ ബാൻ ചെയ്യപ്പെടുമോ?
2020 ജൂലൈ മുതൽ അക്കൗണ്ട് സജ്ജീവമല്ലെന്നും ട്വിറ്റർ അൽഗോരിതത്തെ തുടർന്ന് അക്കൗണ്ട് സജ്ജീവമല്ലയെന്ന് മനസ്സിലാക്കിയാൽ ബാഡ്ജ് നീക്കം ചെയ്യുന്നതാണ്. ഇപ്പോൾ അത് പുനഃസ്ഥാപിച്ചു എന്ന് ട്വിറ്ററിന്റെ ഇന്ത്യൻ വക്താവ് അറിയിച്ചു.
ALSO READ : Covid19: ഇന്ത്യയുടെ പ്രതിരോധ പ്രവർത്തനങ്ങൾക്കായി 110 കോടി രൂപ ട്വിറ്റർ നൽകും
ട്വിറ്ററിൽ ഒരു അക്കൗണ്ട് വിശ്വാസയോഗ്യമാണെന്ന് തിരിച്ചറിയുന്നതിന് വേണ്ടിയാണ് ബ്ലു ബാഡ്ജുകൾ നൽകുന്നത്. ഈ അക്കൗണ്ടുകൾ ഒരു നിശ്ചിത സമയത്ത് സജ്ജീവമല്ലെങ്കിൽ ആ ബാഡ്ജ് അവർ നീക്കം ചെയ്യുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.