കണ്ണിന് കുളിർമയേകി മൂന്നാറിൽ ജക്രാന്ത മരങ്ങൾ പൂത്തു. നിരവധി സഞ്ചാരികളാണ് ജക്രാന്ത മരങ്ങൾ പൂത്തത് കാണാൻ മൂന്നാറിലേക്കെത്തുന്നത്.
മൂന്നാറിൽ അഴക് വിരിയിച്ച് ജക്രാന്ത മരങ്ങൾ പൂത്തു.
പച്ചപ്പിന് നടുവിൽ നീല വസന്തം വിരിച്ച് ജക്രാന്ത മരങ്ങൾ പൂത്ത് നിൽക്കുന്നത് സഞ്ചാരികളെ ആകർഷിക്കുകയാണ്.
പച്ചവിരിച്ചുകിടക്കുന്ന തേയിലക്കാടുകൾക്കിടയിലെ നീല വസന്തം കാണാൻ നിരവധി സഞ്ചാരികളാണ് മൂന്നാറിലേക്കെത്തുന്നത്.
ബ്രിട്ടീഷ് കാലഘട്ടത്തിലാണ് മൂന്നാറിലെ തേയിലത്തോട്ടങ്ങളിൽ ഉദ്യോഗസ്ഥർ ജക്രാന്ത മരങ്ങൾ നട്ടുപിടിപ്പിച്ചത്.
മൂന്നാർ-ഉദുമൽപ്പേട്ട അന്തർസംസ്ഥാന പാതയിലാണ് കൂടുതൽ ജക്രാന്ത മരങ്ങൾ പൂത്തുനിൽക്കുന്നത്.