മലയാളി പ്രേക്ഷകർക്ക് വളരെ സുപരിചിതയായ നടിയാണ് സരയൂ മോഹൻ. സിനിമയിലും സീരിയലിലുമായി നിരവധി കഥാപാത്രങ്ങളെ സരയൂ അവതരിപ്പിച്ചിട്ടുണ്ട്.
തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ താരം സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.
വധുവിനെ പോലെ അണിഞ്ഞൊരുങ്ങിയുള്ള താരത്തിന്റെ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
അഭിനേത്രി മാത്രമല്ല ഒരു ഹ്രസ്വ ചിത്ര സംവിധായക കൂടിയാണ് സരയൂ.
ചക്കരമുത്ത് എന്ന ചിത്രത്തിലൂടെയാണ് സിനിമ രംഗത്തേക്ക് എത്തുന്നത്. സീരിയൽ രംഗത്തും സജീവമാണ്.
വെറുതെഅല്ല ഭാര്യ, കപ്പല്‍ മുതലാളി, ചേകവര്‍, ഫോര്‍ ഫ്രണ്ട്സ്, കന്യാകുമാരി എക്സ്പ്രസ്, ഇങ്ങനേയും ഒരാള്‍, കരയിലേക്കു ഒരു കടല്‍ ദൂരം, ഓര്‍ക്കുട്ട് ഒരു ഓര്‍മകൂട്ട്, ജനപ്രിയന്, നാടകമേ ഉലകം, നിദ്ര, ഹസ്ബന്‍ഡ്സ് ഇന്‍ ഗോവ, ഹൗസ് ഫുള്‍ എന്നിവയാണ് മറ്റ് ചിത്രങ്ങൾ.