എഎംഎസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സജാദ് എം നിർമ്മിച്ച വിനോദ് നെട്ടത്താന്നിയുടെ 'ഒരു പക്കാ നാടൻ പ്രേമം' ഒക്ടോബർ 14 - ന് റിലീസ് ചെയ്യും. പലരോടും പ്രണയാഭ്യർത്ഥന നടത്തുകയും അതിലെല്ലാം പരാജയപ്പെടുകയും ചെയ്ത ഒരു ചെറുപ്പക്കാരന്റെ കഥയാണ് ഒരു പക്കാ നാടൻ പ്രേമം പ്രേക്ഷകർക്ക് മുന്നിൽ വയ്ക്കുന്നത്. മണിമല എന്ന നാട്ടിൽ ജീവിക്കുന്ന കണ്ണൻ എന്ന യുവാവിനെ ചുറ്റിപ്പറ്റിയാണ് കഥ പുരോഗമിക്കുന്നത്.
കാഴ്ചയിൽ സുന്ദരനാണെങ്കിലും കണ്ണന്റെ ജീവിതത്തിൽ വെല്ലുവിളികൾ പലതാണ്. പ്രത്യേകിച്ചും പ്രണയ ജീവിതത്തിൽ. ജീവിത സാഹചര്യങ്ങളാണ് ഈ ചെറുപ്പക്കന്റെ പ്രണയത്തിന് വിലങ്ങുതടിയാകുന്നത്. എങ്കിലും, ഏതെങ്കിലും ഒരു പെൺകുട്ടി പ്രണയിക്കുമെന്ന പ്രതീക്ഷയിലാണ് അയാളുടെ ജീവിതം. ഒടുവിൽ അങ്ങനെ ഒരു പെൺകുട്ടി കടന്നുവരികയും ചെയ്യുന്നുണ്ട്. പക്ഷേ, കാര്യങ്ങൾ വിചാരിച്ചതുപോലെ അല്ല സംഭവിച്ചത്. കണ്ണന്റെ പ്രണയവും ജീവിതത്തിലെ വഴിത്തിരിവുകളും പ്രതിസന്ധികളും നൊമ്പരങ്ങളും ഒക്കെയായിട്ടാണ് കഥ മുന്നോട്ടുപോകുന്നത്.
Read Aslo: ഈ ലുക്ക് എങ്ങനെ സ്റ്റൈൽ അല്ലേ? പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് തമന്ന
ബാലതാരമായി തുടങ്ങിയ ഭഗത് മാനുവൽ, യുവനായകനായി തിളങ്ങി നിന്നിരുന്ന വിനു മോഹൻ തുടങ്ങിയവർ സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.എഴുത്തുകാരനും സംവിധായതനും നടനും ആയ മധുപാൽ, ശ്രീജു അരവിന്ദ്, കലാഭവൻ ഹനീഫ്, സിയാദ് അഹമ്മദ്, വിപി രാമചന്ദ്രൻ, അംബൂട്ടി, ടോം ജേക്കബ്ബ്, സുമേഷ് മുഖത്തല, കൃഷ്ണൻ പയ്യനൂർ, സനത്, അൻസിൽ, അബ്ദുൾ കരീം, ഡ്വായിൻ, സോണി ചങ്ങനാശ്ശേരി, കൊല്ലം ആനന്ദ്, വിദ്യാ വിനുമോഹൻ, ഹരിത, കുളപ്പുള്ളി ലീല, സിന്ധു മനുവർമ്മ, സുനന്ദ, ദീപിക, ശ്രീലക്ഷ്മി, ശ്രുതി എസ് നായർ, ലക്ഷ്മി, ഗ്രേസി, സുറുമി തുടങ്ങിയവരും വിവിധ കഥാപാത്രങ്ങളായി എത്തുന്നു.
എഎംഎസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് നിർമാണം. സജാദ് എം ആണ് നിർമാതാവ്. രാജു സി ചേന്നാടിന്റെ രചനയിൽ വിനോദ് നെട്ടത്താന്നിയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഛായാഗ്രഹണം - ഉണ്ണി കാരാത്ത്, എഡിറ്റിംഗ് - ജയചന്ദ്രകൃഷ്ണ. ഗാനരചന നിർവ്വഹിച്ചിരിക്കുന്നതും പ്രമുഖരാണ്. കൈതപ്രം ദാമോദരൻ നമ്പൂതിരി, കെ ജയകുമാർ, എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, വിനു കൃഷ്ണൻ എന്നിങ്ങനെ ഗാനരചയിതാക്കളുടെ നിര നീളുന്നു. മോഹൻ സിത്താരയാണ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. കെജെ യേശുദാസ്, വിനീത് ശ്രീനിവാസൻ, വിധുപ്രതാപ് , അഫ്സൽ, ജ്യോത്സന , അൻവർ സാദത്ത്, ശിഖ പ്രഭാകർ തുടങ്ങി വൻ പ്രഗത്ഭർ ആണ് പിന്നണി ഗായകരായി ഉള്ളത്. പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് എസ്പി വെങ്കിടേഷ് ആണ്. പ്രൊഡക്ഷൻ കൺട്രോളർ ഹസ്മീർ നേമം ആണ്. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ ആയി വിൻസന്റ് പനങ്കൂടാനും, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആയി ഡാനി പീറ്ററും. കലാ നിർവ്വഹണം സജി കോടനാട് ആണ് നിർവ്വഹിച്ചിരിക്കുന്നത്. ചമയം മനീഷ് ബാബുവും കോസ്‌റ്റ്യും രാംദാസ് താനൂരും. ശിവക്ക് നടവരമ്പ് ആണ് അസ്സോസിയേറ്റ് ഡയറക്ടർ. കോറിയോഗ്രാഫി നിർവ്വഹിച്ചിരിക്കുന്നത് ഡ്രീംസ് ഖാദർ ആണ്. വിതരണം ശ്രീ സെന്തിൽ പിക്ച്ചേഴ്സ്. ഡിസൈൻസ് - ഡോ. സുജേഷ് മിത്ര, സ്റ്റിൽസ് - പവിൻ തൃപ്രയാർ, പിആർഒ - അജയ് തുണ്ടത്തിൽ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...